വയനാട്: ( www.truevisionnews.com ) വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുരസാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്റർ ആണ്. 773.50 മീറ്റർ ആയി ജലനിരപ്പ് ഉയർന്നാൽ അധിക ജലം ഒഴുക്കി വിടും. ജില്ലയിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കനത്ത മഴയെ തുടർന്ന് വയനാട് , കാസർഗോഡ്, കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വയനാട് ജില്ലയിൽ നാളെ (ജൂലൈ 18) റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധി.
.gif)

റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ വെള്ളിയാഴ്ച അവധിയായിരിക്കും. പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ കുറിപ്പിൽ പറഞ്ഞു.
കാസർഗോഡ് ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്നാണ് അറിയിച്ചിരിക്കുന്നത്. നാളെയും തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണെന്നും കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.
കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ക്കടക്കം അവധി ബാധകമാണെന്ന് ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു.വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ ജില്ലാ കളക്്ടര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും, മതപഠന സ്ഥാപനങ്ങള്‍ക്കും, അംഗന്‍വാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു.
Water level rises in Banasura Sagar dam as heavy rains continue in Wayanad district
