---
title: "കൊയിലാണ്ടി സ്വദേശി കട്ടപ്പനയിൽ കുടുങ്ങി; കയ്യിലുണ്ടായിരുന്നത് മാരക ലഹരി വസ്തു"
english_title: "Koyilandy native arrested with MDMA in Kattappana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302686/koyilandy-native-arrested-with-mdma-in-kattappana-new"
published_at: "2025-07-15T16:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6876326232615_mdmk.jpg"
keywords: []
---

# കൊയിലാണ്ടി സ്വദേശി കട്ടപ്പനയിൽ കുടുങ്ങി; കയ്യിലുണ്ടായിരുന്നത് മാരക ലഹരി വസ്തു

> **Lead Summary:** **ഇടുക്കി:(**[**truevisionnews.com**] ഇടുക്കി കട്ടപ്പനയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 27 ഗ്രാം എംഡിഎംഎ പിടികൂടി. ബം​ഗളൂരുവിൽ നിന്നുമാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

## Article Content

**ഇടുക്കി:(**[**truevisionnews.com**] ഇടുക്കി കട്ടപ്പനയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 27 ഗ്രാം എംഡിഎംഎ പിടികൂടി. ബം​ഗളൂരുവിൽ നിന്നുമാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

മറ്റൊരു സംഭവത്തിൽ എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവർക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302686/koyilandy-native-arrested-with-mdma-in-kattappana-new)