സാധരണക്കാര്‍ക്ക് ആശ്വാസം.....! മില്‍മാ പാല്‍ വില വര്‍ധന ഉടന്‍ ഉണ്ടാകില്ല

സാധരണക്കാര്‍ക്ക് ആശ്വാസം.....! മില്‍മാ പാല്‍ വില വര്‍ധന ഉടന്‍ ഉണ്ടാകില്ല
Jul 15, 2025 03:54 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) മില്‍മാ പാല്‍ വില വര്‍ധന ഉടന്‍ ഉണ്ടാകില്ല. ഇന്ന് തിരുവനന്തപുരത്ത് നടന്ന മില്‍മാ ഭരണ സമിതിയുടെ യോഗത്തിലാണ് തീരുമാനം. വില വര്‍ധനയുമായി ബന്ധപ്പെ കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ചു. മേഖല യൂണിയനിലെയും, ക്ഷീര കര്‍ഷക സംഘടനകളിലെയും പ്രതിനിധികളടക്കം അഞ്ച് പേരടുങ്ങുന്ന വിദഗ്ദ സമിതിയെ ആണ് നിയോഗിച്ചത്.

അടുത്ത മാസത്തിനകം പാല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും വില വര്‍ധന ഉണ്ടോയെന്നുള്ള കാര്യത്തില്‍ തീരുമാനം എടുക്കൂ. അടുത്ത മാസം ചേരുന്ന ഭരണ സമിതി യോഗത്തിന് മുന്നായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ക്ഷീര കര്‍ഷകരുടെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. വില വര്‍ധനവോ, അല്ലെങ്കില്‍ ഉല്‍പ്പാദന ചിലവ് കുറയ്ക്കാനുള്ള നടപടിയോ ഉടന്‍ ഉണ്ടാകുമെന്നും മില്‍മാ ബോര്‍ഡ് അറിയിച്ചു.

പാലിന്റെ വില 60 രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം. അടുത്ത യോഗത്തില്‍ ഉചിതമായ തീരുമാനം എടുത്ത്, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

Relief for the common people Milma milk price hike not imminent

Next TV

Related Stories
പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

Jul 15, 2025 10:12 PM

പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

ട്ടിൽ അതിക്രമിച്ച് കയറി തീ വക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി...

Read More >>
സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 09:14 PM

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

Read More >>
കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:01 PM

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

Jul 15, 2025 07:10 PM

പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ തൃശൂർ സ്വദേശിനിയായ 21 കാരിയെ പൊലീസ് മധുരയില്‍ നിന്ന്...

Read More >>
Top Stories

//Truevisionall