കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിൽ പൊലീസ് ഹോംഗാർഡിന് നേരെ സ്വകാര്യബസ് ഓടിച്ച് കയറ്റാൻ ശ്രമം. കണ്ണൂർ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് വെച്ച് തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പഴയങ്ങാടി ബീവി റോഡില്‍ അണ്ടര്‍ ബ്രിഡ്ജിനടുത്ത് ഗതാഗത തടസം ഉണ്ടായപ്പോള്‍ മാട്ടൂല്‍ ഭാഗത്ത് നിന്നും തെറ്റായ ദിശയില്‍ അപകടകരമായ വിധത്തില്‍ ബസ് ഓടിച്ചു വരുന്നത് കണ്ട്
ഗതാഗത തടസം നീക്കുവാന്‍ ശ്രമിക്കുകയായിരുന്ന ഹോം ഗാര്‍ഡ് രാജേഷ് നിര്‍ത്താന്‍ കൈ കാണിച്ചപ്പോഴാണ് ബസ് വേഗത്തില്‍ ഓടിച്ച് പോയത്. പെട്ടന്ന് ചാടി മാറിയതിനാലാണ് ഹോംഗാര്‍ഡ് തലനാരിഴക്ക് രക്ഷപ്പെട്ടത്. പഴയങ്ങാടി എസ് ഐ ഇ.അനില്‍കുമാറിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
.gif)

അതേസമയം, കണ്ണൂരിൽ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പോലീസ്. കണ്ണൂർ താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകീട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്.
കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ്. സൈറൺ മുഴക്കിയിട്ടും വഴി കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കണ്ണൂർ ട്രാഫിക് പോലീസ് ആണ് പിഴ ചുമത്തിയത്.
മറ്റൊരു സംഭവത്തിൽ കൊച്ചിയിൽ മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിലായി. വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. കലൂരിൽ രണ്ട് പേരും ഹൈക്കോടതി ജംഗ്ഷനിൽ ഒരാളുമാണ് പിടിയിലായത്. ഇവർ ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയിൽ ഇന്ന് പൊലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. കെഎസ്ആർടിസി ബസ്സിലുൾപ്പെടെ പരിശോധന നടത്തി. നിരവധി ബസ്സുകളിലായി നടത്തിയ പരിശോധനയിലാണ് മൂന്നുപേർ അറസ്റ്റിലായത്.
Attempt to run over police home guard in Kannur with private bus escaped with head injury police register case
