ട്രെയിൻ യാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം, പിന്നാലെ മറ്റൊരു പെണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവ് അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം, പിന്നാലെ മറ്റൊരു പെണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവ് അറസ്റ്റില്‍
Jul 15, 2025 08:15 AM | By Jain Rosviya

കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സഹയാത്രികൻ പിടിയിൽ. തൃശ്ശൂര്‍ മനക്കൊടി ചേറ്റുപുഴ വട്ടപ്പള്ളി വീട്ടില്‍ വി.ജി. ഷനോജിനെ(45) ആണ് കോട്ടയം റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ റെജി പി. ജോസഫ് അറസ്റ്റുചെയ്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു സംഭവം. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇതേ ട്രെയിനില്‍ യാത്രചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ശല്യംചെയ്തുവെന്ന പരാതിയില്‍ പ്രതിക്കെതിരേ മറ്റൊരുകേസും രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കെതിരേ തൃശ്ശൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.

അതേസമയം മറ്റൊരു സംഭവത്തിൽ, മലപ്പുറം വേങ്ങരയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മദ്രസാധ്യാപകന് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജാബിർ അലി എന്നയാൾക്കാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

2022 ഏപ്രിൽ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ ബാത്ത്‌റൂമിൽ വെച്ച് രാവിലെയാണ് അധ്യാപകനായ ജാബിർ അലി കുട്ടിയെ ബലാത്സംഗം ചെയ്തത്. എട്ടരയോടെ കുട്ടി വീട്ടിലെത്തി സഹോദരിയോട് കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതോടെയാണ് സംഭവം പൊലീസിൽ പരാതിയായത്

പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത മലപ്പുറം വനിതാ പൊലീസ് പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്തു. കേസിൽ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കും. കേസിൽ 19 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതി ജാബിർ അലിയെ തവനൂർ ജയിലിലേക്ക് മാറ്റി.



Young man arrested for sexually assaulting a young woman during a train journey then harassing another girl in kottayam

Next TV

Related Stories
ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ആറ് മാസം മുൻപ്

Jul 15, 2025 10:33 AM

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ആറ് മാസം മുൻപ്

തൃശൂർ ആലപ്പാട് ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

Read More >>
കാണാതായ മധ്യവയസ്ക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ നിന്ന്, ഒരാൾ പിടിയിൽ

Jul 15, 2025 08:34 AM

കാണാതായ മധ്യവയസ്ക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ നിന്ന്, ഒരാൾ പിടിയിൽ

നെയ്യാർഡാമിൽ നിന്ന് കാണാതായ മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി....

Read More >>
Top Stories










Entertainment News





//Truevisionall