വൈവിധ്യങ്ങളുടെ കലവറ കാണാൻ തയ്യാറാണോ? ഒട്ടും വയ്‌കിക്കേണ്ട പോന്നോളൂ എടക്കൽ ഗുഹയിലേക്ക്

വൈവിധ്യങ്ങളുടെ കലവറ കാണാൻ തയ്യാറാണോ? ഒട്ടും വയ്‌കിക്കേണ്ട പോന്നോളൂ എടക്കൽ ഗുഹയിലേക്ക്
Jul 10, 2025 07:06 PM | By Jain Rosviya

(truevisionnews.com)യാത്ര ആർക്കാണ് ഇഷ്ടമല്ലാത്തത്. ആരോഗ്യത്തിനും മനസ്സിനും കുളിർമ നല്കാൻ യാത്ര ഒരു വ്യത്യസ്ത മരുന്നാണ്. ആരെയും ആകർഷിക്കുന്ന ചരിത്ര അവശിഷിപ്പുകളുള്ള ഒരു കൊച്ചു വൈവിധ്യ കലവറ കാണാൻ തയാറാണോ? ഒട്ടും വയ്‌കിക്കേണ്ട വയനാട്ടിലേക്ക് പോന്നോളൂ. കോടമഞ്ഞാൽ മൂടി തലയെടുപ്പോടെ എടക്കൽ ഗുഹ. എടക്കൽ ഗുഹ സന്ദർശിക്കുവാൻ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്.കോടമഞ്ഞാൽ പൊതിഞ്ഞ മലംചെരുവുകൾ എടക്കലിൻറെ ഒരു അഹങ്കരമാണ് .എടക്കൽ ഗുഹ പ്രാചീന ലിഖിതങ്ങളുടെ സമ്പന്നമായ മ്യുസിയം കൂടിയാണ് .

കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ സ്ഥിതിചെയ്യുന്ന അമ്പുകുത്തിമലയിലെ ഗുഹയാണ് എടക്കൽ ഗുഹ.1860 -ൽ പ ഫ്രെഡ് ഫോസേറ്റ് ആണ് ഈ ഗുഹകൾ കണ്ടെത്തിയത്. എടക്കൽ എന്നാൽ ഇടയിലുള്ള ഒരു കല്ല് എന്നാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിസ്മയം .കേരളത്തിൽ ഏറ്റവും പഴക്കം ചെന്ന ബി സി 6000 കാലഘട്ടത്തിലെ പുരാതന ശിലാ കൊത്തുപണികൾ ഇവിടെയാണ്.

സമ്പന്നമായ സംസാകാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന ചരിത്ര പ്രാധാന്യമായ ഇടം .സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട്‌ 4000 അടി ഉയരത്തിലുള്ള പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ് ഇവയെ സൃഷ്ട്ച്ചത് .അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികളുടെ തിരക്ക് കുറച്ചൊന്നുമല്ല, കർണാടക, തമിഴ്നാട് ,വിദേശരാജ്യങ്ങളിൽ നിന്നുമാണ് വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും .

ഏകദേശം 2 കിലോമീറ്ററോളം നടന്നാലേ കൗതുകകാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കൂ ..കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ വേണം സഞ്ചരിക്കുവാൻ .നടത്തത്തിൽ ക്ഷീണിക്കുന്ന വിനോദസഞ്ചാരികൾക്ക് ആശ്വാസമേകാൻ പലതരം പാനീയങ്ങളുമായി കച്ചവടക്കാരും മുന്പന്തിയിലുണ്ട്.വളഞ്ഞു പുളഞ്ഞു കിടക്കുന്ന കോൺക്രീറ്റ് പാത കഴിഞ്ഞാൽ പിന്നെ ടിക്കറ്റ് കൗണ്ടർ. ചെങ്കുത്തായ ചെരുവുകൾ കയറി വേണം ലക്ഷ്യ സ്ഥാനത്തെത്തുവാൻ .മാധുര്യമേറിയ തേൻ നെല്ലിക്ക മറ്റൊരു പ്രത്യേകതയാണ്.

വാനരസംഘങ്ങൾ കാഴ്ചക്കാരുടെ കൂട്ടായിട്ടുണ്ട് .ഭൂപ്രകൃതിയുടെ വരദാനമാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന എടക്കൽ ഗുഹ. വർഷകാലമായാൽ പാലരുവി സമാനമായ വെള്ളച്ചാട്ടങ്ങൾ അവിടിവിടായി പ്രത്യക്ഷപ്പെടും.കോടമഞ്ഞാൽ പൊതിഞ്ഞൊരു മലകളും കാഴ്ചക്കാർക്കൊരു അത്ഭുതം തന്നെ .

നടപ്പാത കഴിഞ്ഞാൽ പിന്നെ നുഴഞ്ഞു കയറ്റം കൊറച്ചു പ്രയാസമാണ് പിന്നീട് സ്റ്റെപ്പുകളുടെ ഒരു കൂട്ടം തന്നെ ഉണ്ട് .എന്നാൽ അവ കേറാൻ ചെറിയ ധൈര്യമൊന്നും പോര . എടക്കൽ ഗുഹയുടെ ഏറ്റവും മുകളിൽ എത്തുമ്പോൾ വയനാട് ജില്ലയുടെ പൂർണ്ണ ഭാഗങ്ങളും ഒരു നെഞ്ചിടുപ്പോടെ കാണാൻ സാധിക്കും .പിന്നീട് അവിടെയൊരു തിരക്ക് അനുഭവപ്പെടും .കാരണം ചിത്രങ്ങൾ വിനോദസഞ്ചാരികൾക്ക് മൊബൈൽ കാമറയിൽ പകർത്തുവാനുള്ള വെമ്പലാണ്. .ചരിത്ര പ്രേമികൾകളും പ്രകൃതി സ്നേഹികളും പുരാതന ഗവേഷകരും നിർബദ്ധമായും സന്ദർശിക്കേണ്ട സ്ഥലമാണ് എടക്കൽ.

edakkal cave wayanad tourism travel news

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
Top Stories










News from Regional Network





//Truevisionall