കാരണം വിചിത്രം; യുവ ടെന്നിസ് താരം രാധിക യാദവ് വീടിനുള്ളില്‍ വെടിയേറ്റ് മരിച്ചു, നിറയൊഴിച്ചത് സ്വന്തം അച്ഛൻ

കാരണം വിചിത്രം; യുവ ടെന്നിസ് താരം രാധിക യാദവ് വീടിനുള്ളില്‍ വെടിയേറ്റ് മരിച്ചു, നിറയൊഴിച്ചത് സ്വന്തം അച്ഛൻ
Jul 10, 2025 07:20 PM | By VIPIN P V

( www.truevisionnews.com ) യുവ ടെന്നിസ് താരം രാധിക യാദവ് വീടിനുള്ളില്‍ വെടിയേറ്റുമരിച്ചു. അച്ഛനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. രാധികയ്ക്കുനേരെ പിതാവ് അഞ്ചുവട്ടം നിറയൊഴിച്ചു. മൂന്ന് വെടിയുണ്ടകള്‍ രാധികയുടെ നെഞ്ചുതുളച്ചുകയറി. ആശുപത്രിയിലെത്തിച്ച് അല്‍പസമയത്തിനകം രാധിക മരിച്ചു.

ഹരിയാനയിലെ ഗുരുഗ്രാം സെക്ടര്‍ 57ലെ സുശാന്ത് ലേക് ഫെയ്സ് ടുവിലുള്ള രാധികയുടെ വീടിന്‍റെ ഒന്നാംനിലയിലാണ് കൊലപാതകം നടന്നത്. റീല്‍സ് നിര്‍മിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് അച്ഛന്‍ രാധികയെ വെടിവച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. രാവിലെ പത്തരയോടെയാണ് സംഭവം. രാധികയുടെ അച്ഛന്‍ ദീപക് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെടിയേറ്റ രാധികയെ ബന്ധുക്കള്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികില്‍സയ്ക്കിടെ രാധിക മരിച്ചു. ആശുപത്രിയില്‍ നിന്നാണ് വിവരം അറിഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആശുപത്രിയിലുണ്ടായിരുന്ന രാധികയുടെ അമ്മാവനോട് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും അദ്ദേഹം ഒന്നും സംസാരിച്ചില്ല. പിന്നീട് രാധികയുടെ വീട്ടിലെത്തിയപ്പോള്‍ അവിടെയുള്ളവരാണ് വെടിവയ്പ്പ് ന‍ടന്ന വിവരവും അച്ഛനാണ് വെടിവച്ചത് എന്ന കാര്യവും പറഞ്ഞതെന്ന് സെക്ടര്‍ 57 പൊലീസ് സ്റ്റേഷനിലെ ഇന്‍–ചാര്‍ജ് അറിയിച്ചു.

ഹരിയാനയിലെ അറിയപ്പെടുന്ന സംസ്ഥാനതല ടെന്നിസ് താരമാണ് രാധിക യാദവ്. ദേശീയതലത്തിലെ മല്‍സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ടൂര്‍ണമെന്‍റുകളില്‍ മല്‍സരിച്ചിരുന്നതിനൊപ്പം ടെന്നിസ് അക്കാദമിയും നടത്തിയിരുന്നു.

young tennis player radhika yadav shot dead by father in gurugram

Next TV

Related Stories
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം

Jul 31, 2025 10:06 PM

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം

കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍...

Read More >>
സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി

Jul 31, 2025 09:54 PM

സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി

കായംകുളത്ത് കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിൽ ഗുണ്ടകൾ...

Read More >>
രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്

Jul 31, 2025 09:38 PM

രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണമെന്ന്...

Read More >>
അരുംകൊല, ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

Jul 31, 2025 07:35 PM

അരുംകൊല, ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ്...

Read More >>
ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ, പല ഭാ​ഗങ്ങളും പൊട്ടിയ നിലയിൽ

Jul 31, 2025 07:14 PM

ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ, പല ഭാ​ഗങ്ങളും പൊട്ടിയ നിലയിൽ

കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി...

Read More >>
Top Stories

News from Regional Network

//Truevisionall