തൃശൂർ: (truevisionnews.com) തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ വൻ പൊട്ടിത്തെറി. തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കിയതായി പാർട്ടി സംസ്ഥാന കൺവീനർ പി.വി. അൻവർ അറിയിച്ചു.
കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷ കാലയളവിലേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നാണ് അറിയിപ്പിൽ പറയുന്നത്. മുൻ എ.ഐ.സി.സി അംഗമാണ് എൻ.കെ. സുധീർ. അൻവർ ഇടതുമുന്നണി വിട്ട ഉടൻ രൂപീകരിച്ച ഡി.എം.കെ എന്ന സംഘടനയിൽ ഇദ്ദേഹം അംഗത്വമെടുത്തിരുന്നു.
.gif)

തുടർന്ന് കഴിഞ്ഞ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർഥിയായി മത്സരിക്കുകയും 3,920 വോട്ടുകൾ നേടുകയും ചെയ്തു. ദലിത് കോൺഗ്രസ് മുൻ നേതാവ് കൂടിയായ എൻ.കെ. സുധീർ, മുമ്പ് ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കെ.പി.സി.സി സെക്രട്ടറിസ്ഥാനവും ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിസ്ഥാനവും വഹിച്ചിട്ടുണ്ട്.
NK Sudheer expelled from Trinamool Congress
