Jul 28, 2025 08:53 PM

മലപ്പുറം : ( www.truevisionnews.com ) ക്യാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. ചിതയുടെ ചൂട് വിട്ടു മാറും മുമ്പ് വി എസിനെ ആക്രമിക്കാൻ ശ്രമം നടക്കുന്നു. ആരോഗ്യവാനായ കാലത്ത് വി എസ് എല്ലാത്തിനും മറുപടി നൽകി. മാധ്യമങ്ങളുടേത് കല്പിത കഥകളെന്നും എം സ്വരാജ് കുറ്റപ്പെടുത്തി. വി എസ് എന്ന രണ്ട് അക്ഷരം വിവാദത്തിൽ കുരുക്കാൻ ശ്രമമെന്നും ഇത് അനാദരവാണെന്നും അദേഹം പറഞ്ഞു.

വിഭാഗീയതയുടെയും വിവേചനത്തിന്റെയും അടയാളമാക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. ഈ ആക്രമണ ശൈലി മാധ്യമങ്ങൾ അവസാനിപ്പിക്കണം. ഇന്ന് വി എസ് ജീവിച്ചിരിപ്പില്ല എന്ന ധൈര്യമാണ് മാധ്യമങ്ങൾക്കെന്ന് എം സ്വരാജിന്റെ വിമർശനം. അവസാനിച്ച വിവാദത്തെ വീണ്ടും ഉയർത്തുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. വി.എസിനെ വിവാദങ്ങളുടെയും വിഭാഗീയതയുടെയും പ്രതീകമായി അവതരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. ആലപ്പുഴ കഞ്ഞിക്കുഴിയിൽ നടന്ന വി.എസ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


CPI(M) leader M Swaraj blames media for capital punishment controversy

Next TV

Top Stories










//Truevisionall