(truevisionnews.com) മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല.
വിഎസിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് ചേർന്നു. മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ അടങ്ങിയതാണ് മെഡിക്കൽ ബോർഡ്. ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ഡോക്ടേഴ്സിന്റെ വിദഗ്ധസംഘത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിയോഗിച്ചു.
.gif)

പട്ടം എസ് യു ടി ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഈ മാസം 23 ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.
VS Achuthanandan's health condition extremely critical update
