ആഹാ എന്താ രുചി.....! ഊണ് സമൃദ്ധമാക്കാൻ പപ്പടം തോരൻ തയാറാക്കിയാലോ?

ആഹാ എന്താ രുചി.....! ഊണ് സമൃദ്ധമാക്കാൻ പപ്പടം തോരൻ തയാറാക്കിയാലോ?
Jun 29, 2025 06:29 PM | By Jain Rosviya

(truevisionnews.com)വീട്ടിൽ പപ്പടം ബാക്കിയുണ്ടോ? എങ്കിൽ വെറുതെ എണ്ണയിൽ പൊരിച്ചെടുക്കണ്ട, ഊണിന്റെ കൂടെ കഴിക്കാൻ രുചികരമായ പപ്പടം തോരൻ തയാറാക്കാം.

ചേരുവകൾ

പപ്പടം - ആറ് എണ്ണം

സവാള - ഒന്ന്

പച്ചമുളക് - രണ്ട് എണ്ണം

ഇഞ്ചി - ചെറിയ കഷ്ണം

തേങ്ങ - അര കപ്പ്

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

മുളകുപൊടി - അര ടീസ്പൂൺ

കടുക്

വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ

ഉണക്കമുളക് – രണ്ടെണ്ണം

കറിവേപ്പില

ഉപ്പ് - ആവശ്യത്തിന്

തയാറാക്കും വിധം

പപ്പടം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് എണ്ണയിൽ നന്നായി വറുത്ത് കോരുക. ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. ഇതിലേക്ക് കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് മൂപ്പിക്കുക. ശേഷം സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

വഴന്നു വരുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കി കൊടുക്കണം.ശേഷം തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിക്കൊടുക്കാം.

നന്നായി യോജിച്ചു വരുമ്പോൾ വറുത്ത് മാറ്റി വച്ചിരിക്കുന്ന പപ്പടം ചേർത്ത് ചെറു ചൂടിൽ ഇളക്കി തീ ഓഫ് ചെയ്യാം. ചോറിന്റെ കൂടെ കഴിക്കാൻ രുചികരമായ പപ്പടം തോരൻ തയാർ.





pappadam thoran recipie

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










//Truevisionall