കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം
Jul 26, 2025 10:09 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കക്കയം ഡാമിലും, സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നതിലാലും ജലനിരപ്പ് 2485.5 അടി ആയി ഉയർന്നതിനാലുമാണ് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഏതു സമയത്തും ഷട്ടർ തുറക്കുന്നതിനാൽ

കരിയാത്തുംപാറ, ഓട്ടപ്പാലം, കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.

അതേസമയം, വയനാട് ജില്ലയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ്തല കണ്‍ട്രോൾ റൂമുകളില്‍ നിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷൻ സെന്‍ററിലേക്ക് നല്‍കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കണ്‍ട്രോള്‍ റൂം നമ്പർ- 8156 810 944, 9496048313 ,9496048312

  • സെക്രട്ടറി- 8156 810 944
  • ഹെഡ്ക്ലർക്ക്-9961 862 176
  • പ്രസിഡന്റ്- 9526 132 055
  • വൈസ് പ്രസിഡന്റ്- 9207 024 237
  • പേര്യ വില്ലേജ് ഓഫീസ് - 8547 616 711
  • വാളാട് വില്ലേജ് ഓഫീസ് 8547 616 716
  • തവിഞ്ഞാൽ വില്ലേജ് ഓഫീസ് 8547 616 714

റിസോർട്ട് - ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു.

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും വ്യാപകമായി മഴയായതിനാലും മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട്, ഗ്രാമ പഞ്ചായത്തുകളിലെ റിസോർട്ടുകൾ, ഹോം സ്റ്റേകളുടെ പ്രവർത്തനം നിരോധിച്ചു. മുണ്ടക്കൈ - ചൂരൽമല ദുരന്ത പ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.

Red alert at Kakkayam Dam in Kozhikode; Caution issued including Kariyathumpara Ottapalam Kuttiadi

Next TV

Related Stories
കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ ഇറങ്ങിപാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ ഇടിച്ചു, ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണന്ത്യം

Jul 27, 2025 06:11 AM

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ ഇറങ്ങിപാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ ഇടിച്ചു, ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണന്ത്യം

റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക്‌...

Read More >>
കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 26, 2025 11:07 PM

കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

Jul 26, 2025 11:00 PM

മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

മൂന്നാർ ​ഗവൺമെന്റ് കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ...

Read More >>
Top Stories










//Truevisionall