മൂന്നാർ: ( www.truevisionnews.com ) മൂന്നാർ ഗവൺമെന്റ് കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിലാണ് അന്താണിയാർ സ്വദേശി ഗണേശൻ മരിച്ചത്. മണ്ണിടിച്ചിലിന് സാധ്യതയേറിയ പ്രദേശമാണിത്. മണ്ണിടിഞ്ഞ് വീഴുന്നത് കണ്ടതിനെ തുടർന്ന് ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നു ഗണേശൻ.
മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ലോറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വെളിച്ചവും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിച്ചത്. അവരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗണേശനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ചെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല. ഗണേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
.gif)

അതേസമയം കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപാച്ചിൽ. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം. ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപാർപ്പിച്ചു. 50ലധികം വീടുകളിൽ വെള്ളം കയറി. പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ മൂന്നു മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജലനിരപ്പ് 23.10 മീറ്ററാണ്.
Landslide One person dies after falling on top of parked lorry munnar
