---
title: " മഴ ശക്തം; വയനാട് ജില്ലയിൽ ജാഗ്രത നിർദ്ദേശം; തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു"
english_title: "Alert issued in Wayanad district; Control room opened in Thavinjal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304832/alert-issued-in-wayanad-district-control-room-opened-in-thavinjal"
published_at: "2025-07-26T22:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885034b50e4d_rain.jpg"
keywords: []
---

#  മഴ ശക്തം; വയനാട് ജില്ലയിൽ ജാഗ്രത നിർദ്ദേശം; തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു

> **Lead Summary:** **മാനന്തവാടി:** കേന്ദ്ര കാലാവസ്ഥാ വകുപ്പ് വയനാട് ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ്തല കണ്‍ട്രോൾ റൂമുകളില്‍ നിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷൻ സെന്‍ററിലേക്ക് നല്‍കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

## Article Content

**മാനന്തവാടി:** കേന്ദ്ര കാലാവസ്ഥാ വകുപ്പ് വയനാട് ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ്തല കണ്‍ട്രോൾ റൂമുകളില്‍ നിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷൻ സെന്‍ററിലേക്ക് നല്‍കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

**തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കണ്‍ട്രോള്‍ റൂം നമ്പർ- 8156 810 944, 9496048313 ,9496048312**

**സെക്രട്ടറി- 8156 810 944**

**ഹെഡ്ക്ലർക്ക്-9961 862 176**

**പ്രസിഡന്റ്- 9526 132 055**

**വൈസ് പ്രസിഡന്റ്- 9207 024 237**

**പേര്യ വില്ലേജ് ഓഫീസ് - 8547 616 711**

**വാളാട് വില്ലേജ് ഓഫീസ് 8547 616 716**

**തവിഞ്ഞാൽ വില്ലേജ് ഓഫീസ് 8547 616 714**

**റിസോർട്ട് - ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു**

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും വ്യാപകമായി മഴയായതിനാലും മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട്, ഗ്രാമ പഞ്ചായത്തുകളിലെ റിസോർട്ടുകൾ, ഹോം സ്റ്റേകളുടെ പ്രവർത്തനം നിരോധിച്ചു. മുണ്ടക്കൈ - ചൂരൽമല ദുരന്ത പ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304832/alert-issued-in-wayanad-district-control-room-opened-in-thavinjal)