'ലഹരിയെക്കാൾ വലിയ ഭീഷണി', സൂംബ ഡാൻസ് വിഷയത്തിൽ മന്ത്രിയുടെ പ്രസ്താവന അത്യന്തം പ്രതിഷേധാർഹം - ഐഎസ്എം

'ലഹരിയെക്കാൾ വലിയ ഭീഷണി', സൂംബ ഡാൻസ് വിഷയത്തിൽ  മന്ത്രിയുടെ പ്രസ്താവന അത്യന്തം  പ്രതിഷേധാർഹം - ഐഎസ്എം
Jun 28, 2025 02:26 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) സൂംബയുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയവരെ 'ലഹരിയെക്കാൾ വലിയ ഭീഷണി' എന്ന് വിമര്‍ശിച്ചുള്ള മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന അത്യന്തം പ്രതിഷേധാർഹമാണെന്ന് ഐഎസ്എം.

'വിദ്യാർത്ഥികളുടെ കായികക്ഷമതയും മാനസികോല്ലാസവും വർധിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഒരിക്കലും തങ്ങളെതിരല്ല. മറിച്ച് കൂടിയാലോചനകൾ ഇല്ലാതെ ശാസ്ത്രീയമായ പിൻബലങ്ങൾ ഇല്ലാതെ ലഹരിക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു പ്രത്യേക ഡാൻസ് കൊണ്ടുവരുന്നതിന്റെ സാങ്കത്യത്തെയാണ് മത സംഘടനകൾ ചോദ്യം ചെയ്തത്.

അതിനോട് ശത്രുതാപരമായ സമീപനമാണ് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്വീകരിച്ചത്. ഇത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. വിമർശിക്കുന്നവരെ വർഗീയവാദികൾ ആക്കുന്ന ഈ സമീപനം ഫാഷിസ്റ്റുകൾക്ക് സഹായകമാകുന്നതാണ്. ഈ വിഷയത്തിൽ ചർച്ചകൾ നടത്തും എന്നതും ഒരിക്കലും ഇത് അടിച്ചേൽപ്പിക്കില്ല എന്ന സമീപനവും തികച്ചും സ്വാഗതാർഹമാണെന്നും ഐഎസ്എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി വ്യക്തമാക്കി.



Minister's statement Zumba dance issue highly objectionable ISM

Next TV

Related Stories
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, 135.85 അടിയിലെത്തി

Jun 28, 2025 04:38 PM

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, 135.85 അടിയിലെത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയായി...

Read More >>
വീട്ടില്‍ നിന്നിറങ്ങിയത് മദ്രസയിലേക്കെന്ന് പറഞ്ഞ്; ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തിൽ വീണ് 11-കാരൻ ഒഴുകിപ്പോയി,  രക്ഷപ്പെട്ടത് ചില്ലയിൽ കുടുങ്ങി

Jun 28, 2025 03:45 PM

വീട്ടില്‍ നിന്നിറങ്ങിയത് മദ്രസയിലേക്കെന്ന് പറഞ്ഞ്; ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തിൽ വീണ് 11-കാരൻ ഒഴുകിപ്പോയി, രക്ഷപ്പെട്ടത് ചില്ലയിൽ കുടുങ്ങി

ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു....

Read More >>
കോഴിക്കോട് പത്തൊൻപത് പേരെ കടിച്ച തെരുവുനായക്ക്  പേ വിഷബാധ സ്ഥിരീകരിച്ചു

Jun 28, 2025 03:29 PM

കോഴിക്കോട് പത്തൊൻപത് പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് പത്തൊൻപത് പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ...

Read More >>
Top Stories