എല്ലാ അഭ്യാസങ്ങളും അറിയാം....; ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, നൃത്ത അധ്യാപകന് കഠിന തടവും പിഴയും

എല്ലാ അഭ്യാസങ്ങളും അറിയാം....; ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, നൃത്ത അധ്യാപകന്  കഠിന തടവും പിഴയും
Jun 28, 2025 06:34 PM | By Susmitha Surendran

കൊല്ലം :  (truevisionnews.com) ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ നൃത്ത അധ്യാപകന് അമ്പത്തിരണ്ട് വർഷം കഠിന തടവും മൂന്ന് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ ലഭിച്ചു. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിനെ (46)യാണ് തിരുവനതപുരം അതി വേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

2017-19-വരെയുള്ള കാലഘട്ടത്തിൽ ഇയാളുടെ പക്കൽ നൃത്തം പഠിക്കാൻ പോയ കുട്ടിയെ നൃത്തം പഠിപ്പിക്കുന്ന ഹോളിനകത്തുള്ള മുറിക്കുള്ളിൽ കയറ്റി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകിയെന്നാണ് കേസ്. നൃത്തം പഠിക്കാൻ പോകുന്നില്ലെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞെങ്കിലും വീട്ടുകാർ മടിയാണെന്ന് കരുതി വീണ്ടും വിട്ടു. പ്രതിയുടെ ഭീഷണി കാരണം കുട്ടി ഈ കാര്യങ്ങൾ പുറത്ത് പറഞ്ഞില്ല.

എന്നാൽ അനുജനെയും കൂടെ ട്യൂഷന് വിടാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ മനോനില തെറ്റിയതിനാൽ കൗൺസിലിംഗ് വിട്ടിരുന്നു .

അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജ് വിധി ന്യായത്തിൽ പറഞ്ഞു.അധ്യാപകൻ എന്ന നിലയിൽ കുട്ടികൾ നൽകിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധി ന്യായത്തിൽ പറയുന്നു.  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി. പാങ്ങോട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടമാരായ സുനീഷ്. എൻ, സുരേഷ് എം. ആർ എന്നിവരാണ് അന്വേഷണം നടത്തിയത്.

Dance teacher who subjected seven year old unnatural torture gets stiff sentence and fine

Next TV

Related Stories
നാളെ അവധി; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Jul 27, 2025 09:07 PM

നാളെ അവധി; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

Jul 27, 2025 08:18 PM

കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു....

Read More >>
വകുപ്പിനെ പ്രതിക്കൂട്ടിലാക്കി: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

Jul 27, 2025 07:52 PM

വകുപ്പിനെ പ്രതിക്കൂട്ടിലാക്കി: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്‍റെ പേരിൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ....

Read More >>
ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Jul 27, 2025 06:32 PM

ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി....

Read More >>
 ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

Jul 27, 2025 06:12 PM

ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ...

Read More >>
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
Top Stories

//Truevisionall