തൃശൂർ: (truevisionnews.com) ഹുസൈൻ മടവൂരിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി ആർ.ബിന്ദു. സൂംബ ഡാൻസ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം അല്ല. കുട്ടികൾ യൂണിഫോം ധരിച്ചാണ് സ്കൂളിൽ പോകുന്നത്. കാലത്തിന് നിരക്കാത്ത കാഴ്ചപ്പാട് ആണിത്. ശാസ്ത്രീയമായ കാര്യങ്ങളിൽ നെഗറ്റീവ് കാണുന്നത് കഷ്ടമാണ് സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി പ്രതികരിച്ചു.
എതിർപ്പ് ഉന്നയിക്കുന്ന ആളുകളുടെ സ്ഥാപനങ്ങളിൽ അവർക്ക് ഇഷ്ടം പോലെ ചെയ്യാം. സൂംബ കൂട്ടികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഗുണമുള്ള കാര്യമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സൂംബ വിവാദത്തിൽ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും പ്രതികരണവുമായെത്തി. വിദഗ്ധർ മുന്നോട്ട് വെച്ച നിർദേശത്തിൽ ഒന്നാണ് സൂംബ. ഇതിനെതിരായ പരാമർശങ്ങൾ നിർഭാഗ്യകരമാണെന്നും 21 നൂറ്റാണ്ടിൽ ആണ് നമ്മൾ ജീവിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ഈ കാലത്ത് ഇങ്ങനെ വികല ചിന്ത ഉണ്ടാകുന്നത് ഉചിതം ആണോ എന്ന് പറയുന്നവർ ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.gif)

RBindu responded Hussain Madavoor's criticism Zumba dance
