സുഹൃത്തുക്കൾ രണ്ടാളും കൊള്ളാം..., പിങ്കിയെ കാണാൻ രാത്രി എത്തി മട്ടൻ കുട്ടു; കോഴിക്കോട് ചെറുവണ്ണൂരിൽ എംഡിഎംഎ അറസ്റ്റ്

സുഹൃത്തുക്കൾ രണ്ടാളും കൊള്ളാം..., പിങ്കിയെ കാണാൻ രാത്രി എത്തി മട്ടൻ കുട്ടു; കോഴിക്കോട് ചെറുവണ്ണൂരിൽ എംഡിഎംഎ അറസ്റ്റ്
Jun 28, 2025 06:34 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ചെറുവണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പേരാമ്പ്ര എരവട്ടൂർ സ്വദേശി മട്ടൻ കുട്ടു, കുട്ടുമുട്ടാസ് എന്നീ പേരിലറിയപ്പെടുന്ന വെള്ളയോട് ചാലിൽ രജീഷ് ( 29) ആണ് മേപ്പയ്യൂർ പോലീസിൻ്റെ പിടിയിലായത്. ചെറുവണ്ണൂർ വലിയ പറമ്പിൽ മനോജൻ എന്നയാളുടെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇയാളിൽ നിന്ന് 160 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തു. പെൺസുഹൃത്തിനെ കാണാൻ ഇന്നലെ രാത്രി ചെറുവണ്ണൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ പെൺസുഹൃത്ത് അനുമോൾ എന്ന പിങ്കി നേരത്തേ 12 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടിയിലായി ജയിലിലായിരുന്നു.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജുവിൻ്റെ കീഴിലെ ജില്ലാ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എൻ സുനിൽ കുമാറിൻ്റെ കീഴിലെ സ്ക്വാഡും മേപ്പയ്യൂർ എസ് ഐ. ഗിരീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ എംഡിഎംഎ സാഹിതം പിടികൂടിയത്.

പ്രതി രജീഷ് കുറച്ചു ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികെതിരെ എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തതായി മേപ്പയ്യൂർ പോലീസ് പറഞ്ഞു.

MDMA arrest Cheruvannur Kozhikode

Next TV

Related Stories
ജാഗ്രത...; മുല്ലപ്പെരിയർ അണക്കെട്ട് രാവിലെ നാളെ തുറക്കും

Jun 28, 2025 09:11 PM

ജാഗ്രത...; മുല്ലപ്പെരിയർ അണക്കെട്ട് രാവിലെ നാളെ തുറക്കും

മുല്ലപ്പെരിയർ അണക്കെട്ട് നാളെ...

Read More >>
‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു; അപകടനില തരണം ചെയ്ത് തിരിച്ചു വരും’ - അരുൺകുമാർ

Jun 28, 2025 09:08 PM

‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു; അപകടനില തരണം ചെയ്ത് തിരിച്ചു വരും’ - അരുൺകുമാർ

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുവെന്നു മകൻ...

Read More >>
  എല്ലാത്തിനും സാക്ഷിയായത് എട്ടുവയസ്സുളള അനുജത്തി, പതിമൂന്നുകാരിയെ  വീട്ടിൽ കയറി  പീഡിപ്പിച്ചു, പതിനെട്ടുകാരന് 30 വർഷം കഠിനതടവ്

Jun 28, 2025 07:41 PM

എല്ലാത്തിനും സാക്ഷിയായത് എട്ടുവയസ്സുളള അനുജത്തി, പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പതിനെട്ടുകാരന് 30 വർഷം കഠിനതടവ്

എട്ടുവയസ്സുളള അനുജത്തി മാത്രം വീട്ടിലുള്ളപ്പോൾ അതിക്രമിച്ചു കയറി, പതിമൂന്നുകാരിയെ പീഡിപ്പിച്ചു, പതിനെട്ടുകാരന് 30 വർഷം...

Read More >>
Top Stories