ദുര്‍മന്ത്രവാദം...? ആചാരത്തിന്റെ ഭാഗമായി വളര്‍ത്തു നായയെ ഞെരിച്ച് കൊന്ന് കഴുത്തറുത്തു; മുറി അടച്ച് കടന്നുകളഞ്ഞ് യുവതി

ദുര്‍മന്ത്രവാദം...? ആചാരത്തിന്റെ ഭാഗമായി വളര്‍ത്തു നായയെ ഞെരിച്ച് കൊന്ന് കഴുത്തറുത്തു; മുറി അടച്ച് കടന്നുകളഞ്ഞ് യുവതി
Jun 28, 2025 05:26 PM | By VIPIN P V

( www.truevisionnews.com ) ‘താന്ത്രിക’ ആചാരത്തിന്റെ ഭാഗമായി തന്റെ മൂന്ന് വളര്‍ത്തു നായകളില്‍ ഒരു ലാബ്രഡോറിനെ ഞെരിച്ച് കൊന്ന് കഴുത്തറുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച ബെംഗളുരുവിലാണ് സംഭവം. പരിസരപ്രദേശത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് പരിസരവാസികള്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ത്രിപര്‍ണ പയക് എന്ന യുവതിയാണ് മിണ്ടാപ്രാണിയെ വകവരുത്തിയത്. കഴുത്തറുത്ത ശേഷം, നായയെ തുണിയില്‍ പൊതിഞ്ഞു. അപ്പാര്‍ട്ട്‌മെന്റിന്റെ വാതിലുകളും ജനലുകളും അടച്ച് ഇവര്‍ കടന്നുകളഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആളുകള്‍ പരാതിപ്പെട്ടത്.

അധികൃതരെത്തി അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നപ്പോഴാണ് അഴുകിയ നിലയില്‍ നായയുടെ മൃതശരീരം കണ്ടെത്തിയത്. ഇതിന്റെ തല അറുത്തനിലയിലായിരുന്നെന്ന് പരിശോധനയിലാണ് വ്യക്തമായത്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചില വസ്തുക്കള്‍ ലഭിച്ചതോടെയാണ് അധികൃതര്‍ ദുര്‍മന്ത്രവാദമാണോ എന്ന് അന്വേഷിച്ചത്.

മതപരമായ നിരവധി ചിത്രങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ചിതറിയ നിലയില്‍ കിടപ്പുണ്ടായിരുന്നു. ഇതോടെയാണ് താന്ത്രികമായ ആചാരമാണെന്ന പ്രാഥമിക നിഗമനത്തില്‍ അധികൃതരെത്തിയത്. ഇതിനിടയിലാണ് കെട്ടിയിട്ട നിലയില്‍ രണ്ട് നായയകളെ കൂടി കണ്ടെത്തിയത്. ഇവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ നാലുദിവസം മുമ്പാണ് നായ ചത്തതെന്ന് വ്യക്തമായി. യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ പശ്ചിംബംഗാള്‍ സ്വദേശിയാണ്.

women strangled pet dog death and cut its neck

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
Top Stories

//Truevisionall