ദയ അർഹിക്കുന്നില്ല; ഏഴ് വയസുകാരനെ മുറിക്കുളിൽ കയറ്റി നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചു, നൃത്താധ്യാപകന് 52 വർഷം കഠിന തടവ്

ദയ അർഹിക്കുന്നില്ല; ഏഴ് വയസുകാരനെ മുറിക്കുളിൽ കയറ്റി നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചു, നൃത്താധ്യാപകന് 52 വർഷം കഠിന തടവ്
Jun 28, 2025 05:19 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ഏഴു വയസുകാരനെ പീഡിപ്പിച്ച കേസിൽ നൃത്താധ്യാപകന് 52 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറി (46) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കി മൂന്നര വർഷം കൂടി തടവ് അനുഭവിക്കണം.

അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജ് വിധി ന്യായത്തിൽ പറഞ്ഞു. അധ്യാപകൻ എന്ന നിലയിൽ കുട്ടികൾ നൽകിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധി ന്യായത്തിൽ പറയുന്നു. 2017-19 വരെയുള്ള കാലഘട്ടത്തിലാണ് കുട്ടി നൃത്തം പഠിക്കാൻ പോയത്. നൃത്തം പഠിപ്പിക്കുന്ന ഹാളിന് അകത്തുള്ള മുറിക്കുളിൽ കയറ്റി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

നൃത്തം പഠിക്കാൻ പോകുന്നില്ലെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞെങ്കിലും വീട്ടുകാർ മടിയാണെന്ന് കരുതി വീണ്ടും വിട്ടു. പ്രതിയുടെ ഭീഷണി കാരണം വിവരം പുറത്ത് പറഞ്ഞില്ല. അനുജനെയും കൂടെ ക്ലാസിന് വിടാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന ഭയത്തെത്തുടർന്നായിരുന്നു ഇത്.

പീഡിപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ മനോനില തെറ്റിയതിനാൽ കൗൺസിലിംഗിന് വിട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി.

പാങ്ങോട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടമാരായ എൻ സുനീഷ്, ആർ എം സുരേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. കേസിന്റെ വിചാരണ നടക്കുന്ന കടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്ത്രണ്ടുകാരനെ പീഡിപ്പിച്ചതിനും പ്രതിക്കെതിരെ കേസുണ്ട്.

dance teacher sentenced fifty two years prison

Next TV

Related Stories
ചോക്ലേറ്റുമായി ഒമാനില്‍ നിന്ന് പറന്നെത്തി സൂര്യ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ

Jul 20, 2025 09:28 PM

ചോക്ലേറ്റുമായി ഒമാനില്‍ നിന്ന് പറന്നെത്തി സൂര്യ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ ...

Read More >>
അരുംകൊല..... ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന് ഭർത്താവ്

Jul 20, 2025 01:57 PM

അരുംകൊല..... ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന് ഭർത്താവ്

ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന്...

Read More >>
സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക്;  പെട്രൊളൊഴിച്ച് തീ കൊളുത്തി പൊളളലേറ്റ ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു

Jul 20, 2025 01:00 PM

സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക്; പെട്രൊളൊഴിച്ച് തീ കൊളുത്തി പൊളളലേറ്റ ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ അശോകൻ...

Read More >>
'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം';  യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ കേസ്

Jul 20, 2025 12:25 PM

'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം'; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ കേസ്

'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം'; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ...

Read More >>
കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ

Jul 20, 2025 11:34 AM

കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ

കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ...

Read More >>
Top Stories

//Truevisionall