'ഞാൻ പ്രസവിച്ചു, യാതൊരു കൈ കടത്തലുമില്ലാതെ'; പാങ്ങിൽ ഒരു വയസുകാരന്റെ മരണത്തിൽ ചർച്ചയായി കുഞ്ഞിന്റെ അമ്മയുടെ പോസ്റ്റ്

'ഞാൻ പ്രസവിച്ചു, യാതൊരു കൈ കടത്തലുമില്ലാതെ'; പാങ്ങിൽ ഒരു വയസുകാരന്റെ മരണത്തിൽ ചർച്ചയായി കുഞ്ഞിന്റെ അമ്മയുടെ പോസ്റ്റ്
Jun 28, 2025 04:22 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) പാങ്ങിൽ ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതിയിൽ ചർച്ചയായി കുഞ്ഞിന്റെ അമ്മയുടെ പോസ്റ്റ് . ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് ഇന്നലെ മരിച്ചത്.

മുലപ്പാൽ നൽകുന്നതിനിടെ കുഞ്ഞ് മരിച്ചു എന്നാണ് കുടുംബം പറയുന്നത്. കുഞ്ഞിന്റെ അമ്മ ആധുനിക മെഡിസിന് എതിരായ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളും ഇപ്പോൾ ചർച്ചയാകുന്നത്. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. വീട്ടിൽ വച്ചാണ് ഇവർ കുട്ടിയെ പ്രസവിച്ചത്.

പോസ്റ്റിന്റെ ഒരു ഭാഗം ഇങ്ങനെ :-

അങ്ങനെ നമ്മുടെ യാതൊരു കൈ കടത്തലുമില്ലാതെ ശരീരത്തിന്റെ പ്രകൃതിപരമായ പ്രവർത്തനത്തിലൂടെ വീട്ടിൽ സമാധാനാന്തരീക്ഷത്തിലുള്ള പ്രസവം എന്ന വലിയൊരു ആഗ്രഹം സാധിച്ചു.

പടച്ച റബ്ബിന് ആയിരമായിരം ഷുക്റ്

എനിക്ക് രണ്ടാമത്തെ ഗർഭം 9 മാസവും 12 ദിവസവും തികഞ്ഞിരിക്കെ. രാവിലെ എണീറ്റപ്പോൾ തന്നെ ചെറുതായ ലക്ഷണം തോന്നി. പ്രസവം ഇന്നുണ്ടാകുമെന്ന തോന്നൽ വേദന വരാൻ കാത്തിരുന്ന എൻ്റെ മനസ്സിൽ യാതൊരു ബേജാറും ഇല്ലായിരുന്നു. പ്രസവിക്കാൻ പോകുന്നു എന്ന വല്ലാത്തൊരു സന്തോഷവും സമാധാനവും മാത്രം. ഞങ്ങളുടെ കുഞ്ഞുവിരുന്നുകാരനെ/ വിരുന്നുകാരിയെ വരവേൽക്കാനുള്ള ആകാംക്ഷയായിരുന്നു.

നമുബ്ഹ് നമസ്കാരം കഴിഞ്ഞ് പുലർച്ചെ തന്നെ കുളി കഴിച്ചു. പതിവില്ലാതെ ഒന്ന് കണ്ണെഴുതാനും മുടി ഭംഗിയിൽ കെട്ടിയൊതുക്കാനുമൊക്കെ തോന്നി. വുദു എടുത്ത് എല്ലാം എളുപ്പമാക്കാൻ രണ്ട് റക്‌അത്ത് സുന്നത്ത് നമസ്കരിച്ച പ്രാർത്ഥിച്ച് കുറച്ച് ഖുർആനും ഓതി ബാക്കി ഒരുക്കങ്ങളിലേക്ക് കടന്നു. ഉമ്മ (ഭർത്താവിന്റെ ഉമ്മ) പുലർച്ചെ തന്നെ ഒരു രോഗിയെ സന്ദർശിക്കാൻ കുറച്ച് ദൂരം വരെ പോയതായിരുന്നു.

വീട്ടിൽ ഞാൻ, മോൾ, നവാസ്ക്ക, ഉപ്പയും മാത്രം. ഉമ്മ സമാധാനമായി പോയി വരട്ടെ എന്ന് കരുതി ലക്ഷണം തുടങ്ങിയ കാര്യം അറിയിച്ചില്ല. വീട്ടിൽ കുറച്ചു ഭാഗങ്ങളെല്ലാം അടിച്ചുവാരി തുടച്ചു. ബാത്‌റൂം കഴുകൽ കുളിയോടൊപ്പം കഴിച്ചിരുന്നു. വസ്ത്രങ്ങൾ അലക്കി ഉണക്കാനിട്ടു. അതിനിടയിൽ തലേന്ന് വിളിച്ച ഒരു patient വന്നു. അവരെ treatment (Acupuncture) ചെയ്തു കൊടുത്ത് പറഞ്ഞയച്ചു. മോളെ കുളിപ്പിച്ചൊരുക്കി ഭക്ഷണം കൊടുത്ത് പ്രസവമാകുമ്പോഴേക്കും എൻ്റെ വീട്ടിലേക്ക് പറഞ്ഞയക്കാൻ റെഡിയാക്കി.

അനിയനോട് ഉച്ചക്കുള്ള മീനും മറ്റു സാധനങ്ങളും വാങ്ങി ഉമ്മമ്മയേയും കൂട്ടി വരാൻ പറഞ്ഞു. വേദന തുടങ്ങിയാൽ സഹായത്തിന് ഉമ്മയേയും ഉമ്മമ്മയേയും വിളിക്കാനായിരുന്നു ഉദ്ദേശ്യം...

ഇതായിരുന്നു ഹിറ ഹറീറ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ്....


കുഞ്ഞ് മരിച്ചത് ചികിത്സ കിട്ടാതയെന്ന് ഡിഎംഒക്ക് ലഭിച്ച പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയ്ക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അശാസ്ത്രീയമായ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബമാണ് കുഞ്ഞിന്റെ മാതാപിതാക്കളുടേതെന്നാണ് പൊലീസും ആരോ​ഗ്യവകുപ്പും കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ വ്യാകുപ്പ് ഉദ്യോഗസ്ഥർ കുഞ്ഞിന്റെ വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു.

ഇന്ന് രാവിലെ കുട്ടിയുടെ കബറടക്കവും നടത്തിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാർട്ടം നടത്താൻ ആണ് പൊലീസ് തീരുമാനം. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്. വീട്ടിൽ വച്ചാണ് ഇവരുടെ പ്രസവം നടന്നത്. ഇതിന് ശേഷം കുട്ടിയ്ക്ക് മറ്റ് പ്രതിരോധ കുത്തിവെപ്പുകൾ നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

one year old boy died without receiving treatment malappuram

Next TV

Related Stories
കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 26, 2025 11:07 PM

കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

Jul 26, 2025 11:00 PM

മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

മൂന്നാർ ​ഗവൺമെന്റ് കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ...

Read More >>
കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

Jul 26, 2025 10:52 PM

കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

വടകര പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിൽ...

Read More >>
കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

Jul 26, 2025 10:43 PM

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം 50ലധികം വീടുകളിൽ വെള്ളം...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

Jul 26, 2025 10:14 PM

കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ്...

Read More >>
കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

Jul 26, 2025 10:09 PM

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം...

Read More >>
Top Stories










//Truevisionall