ഡ്യുവല്‍ ചാനല്‍ എബിഎസോടു കൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി

ഡ്യുവല്‍ ചാനല്‍ എബിഎസോടു കൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി
Jun 28, 2025 04:10 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  ഇരുചക്ര-മുച്ചക്ര വാഹന വിഭാഗങ്ങളിലെ ആഗോള മുന്‍നിര നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി. കൂടുതല്‍ സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി ഡ്യുവല്‍ ചാനല്‍ എബിഎസ് സജ്ജീകരിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്.

ഒബിഡി2ബി മാനദണ്ഡങ്ങള്‍ കൂടി പാലിക്കുന്ന 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160ല്‍, റെഡ് അലോയ് വീലുകളും പുതുതായി ചേര്‍ത്തിട്ടുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം വാഗ്‌ദാനം ചെയ്യുന്ന അപ്പാച്ചെ ആര്‍ടിആര്‍ 160, 8,750 ആര്‍പിഎമ്മില്‍ 16.04 ബിഎച്ച്പി പവറും, 7,000 ആര്‍പിഎമ്മില്‍ 13.85 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

സ്‌പോര്‍ട്, അര്‍ബന്‍, റെയിന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡ് മോഡുകള്‍ നിലനിര്‍ത്തി. കൂടാതെ ബ്ലൂടൂത്ത്, വോയ്‌സ് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ടിവിഎസ് സ്മാര്‍ട്ട്കണക്ടുമുണ്ട്. റെഡ് അലോയ് വീലുകള്‍ക്കൊപ്പം മാറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ് തുടങ്ങിയ നിറങ്ങളിലാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 ലഭ്യമാവുക. ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളില്‍ 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 ലഭ്യമാകും. 1,34,320 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില.

അപ്പാച്ചെയുടെ റേസിങ് ഡിഎന്‍എയില്‍ വേരൂന്നിക്കൊണ്ട് തന്നെ ഓരോ ജനറേഷനിലും പരിണമിപ്പിപ്പിച്ച്, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 അതിന്റെ സെഗ്‌മെന്റില്‍ സ്ഥിരമായി മാനദണ്ഡങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പുതിയ ലോഞ്ചിനെ കുറിച്ച് സംസാരിച്ച ടിവിഎസ് മോട്ടര്‍ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു. ഒരു മെഷീന്‍ എന്നതിലുപരി 6 ദശലക്ഷത്തിലധികം റൈഡര്‍മാരെ ഉള്‍ക്കൊള്ളുന്ന ഒരു ആഗോള കമ്മ്യൂണിറ്റിയാണ് ടിവിഎസ് അപ്പാച്ചെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TVS Apache RTR 160 with dual-channel ABS launched

Next TV

Related Stories
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
ബോചെ സ്‌ക്രാച് & വിന്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു

Jul 16, 2025 02:11 PM

ബോചെ സ്‌ക്രാച് & വിന്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു

പുതുതായി വിപണിയിലെത്തിയ ബോചെ ബ്രഹ്മി ടീ സ്‌ക്രാച് & വിന്നിലൂടെ സമ്മാനാര്‍ഹ രായവര്‍ക്ക് ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു....

Read More >>
Top Stories










//Truevisionall