വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു

വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു
Jun 28, 2025 07:46 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു. മുട്ടത്തറ വടുവൊത്ത് മരപ്പാലത്തിനുസമീപം മോളിയുടെ മകന്‍ കാശിനാഥി(13)നെയാണ് അണലി കടിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെളളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. അമ്മയോടൊപ്പം നിലത്ത് പായ വിരിച്ച് കിടന്നുറങ്ങുകയായിരുന്നു. ഇവരുടെ വീടിന്റെ വാതിലിനോട് ചേര്‍ന്നുളള ദ്വാരത്തിലൂടെ അകത്തേക്ക് എത്തിയ അഞ്ചടിയോളം നീളമുളള അണലിയാണ് കുട്ടിയുടെ വലതുകാലിലെ ചെറുവിരലില്‍ കടിച്ചത്.

കുട്ടി ബഹളം വെച്ചതോടെ വീട്ടുകാരും സമീപവാസികളുമെത്തി അണലിയെ അടിച്ചുകൊന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചുവരുകയാണെന്ന് അമ്മ മോളി പറഞ്ഞു. വീടിന്റെ പുറകുവശത്തുകൂടെയാണ് പാര്‍വ്വതി പുത്തനാര്‍ കടന്നുപോകുന്നത്. ആറിന്റെ ഇരുവശങ്ങളിലും കാടുകയറിയ നിലയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പാമ്പുകളുടെ ആവാസകേന്ദ്രമായ ഇവിടത്തെ കാട് വെട്ടിമാറ്റുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

child bitten by a viper while sleeping with his mother at home

Next TV

Related Stories
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു;  പൊലീസ് അന്വേഷണം ആരംഭിച്ചു

Jul 18, 2025 07:30 PM

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം...

Read More >>
കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

Jul 7, 2025 10:03 PM

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു, നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ...

Read More >>
'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

Jul 7, 2025 07:36 PM

'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22...

Read More >>
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

Jul 6, 2025 07:37 PM

തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

കഠിനംകുളത്ത് പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ...

Read More >>
Top Stories

Entertainment News

//Truevisionall