വൻകിടഹോട്ടലുകളിൽ താമസം,ആഡംബരകാറുകൾ; സെക്രട്ടേറിയറ്റിൽ ജോലി നൽകാമെന്ന് വാഗ്ദാനം, ലക്ഷങ്ങള്‍ തട്ടി, രണ്ടുപേർ പിടിയിൽ

വൻകിടഹോട്ടലുകളിൽ താമസം,ആഡംബരകാറുകൾ; സെക്രട്ടേറിയറ്റിൽ ജോലി നൽകാമെന്ന് വാഗ്ദാനം, ലക്ഷങ്ങള്‍ തട്ടി, രണ്ടുപേർ പിടിയിൽ
Jun 28, 2025 08:25 AM | By Vishnu K

തിരുവനന്തപുരം: ( www.truevisionnews.com) സെക്രട്ടേറിയറ്റിൽ അണ്ടര്‍ സെക്രട്ടറിയാണെന്നും, സെക്രട്ടേറിയേറ്റിലെ വിവിധ വിഭാഗങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനവും നല്‍കി പണം തട്ടിയ കേസില്‍ രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

വലിയവിള ചെറിയകൊണ്ണി സ്വദേശി അനില്‍ബാബു(40) ഇയാളുടെ സുഹൃത്ത് പേരൂര്‍ക്കട മുക്കോല സ്വദേശി കൃഷ്ണന്‍(50) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരില്‍ അണ്ടര്‍ സെക്രട്ടറിയായി ചമഞ്ഞെത്തിയിരുന്നത് അനില്‍ബാബുവായിരുന്നു. വാടകയ്ക്കെടുക്കുന്ന ആഡംബര കാറുകളിലെത്തിയാണ് ഇവര്‍ ആളുകളെ തേടിപ്പിടിക്കുന്നത്. പൂന്തൂറ പോലീസ് സ്റ്റേഷന്‍ പരിധിയിലുളള നാലുപേര്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇവര്‍ പണം വാങ്ങിയിരുന്നുവെന്ന് ഫോര്‍ട്ട് പോലീസ് പറഞ്ഞു.

ഓരോരുത്തരുടെയും പക്കല്‍നിന്ന് ഒന്നര ലക്ഷം രൂപ വീതമാണ് വാങ്ങിയിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കുമെന്നുളള അറിയിപ്പുമെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു അനില്‍ ബാബു സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി എന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം വാങ്ങിയതെന്ന് കണ്ടെത്തിയത്. നിരവധി പേര്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് എസ്.എച്ച്.ഒ. ശിവകുമാര്‍, എസ്.ഐ.മാരായ വിനോദ്, ശ്രീകുമാര്‍, സുരേഷ്, എസ്.സി.പി.ഒ.മാരായ ശ്രീജിത്ത്, ലിപിന്‍,ഷൈന്‍ എന്നിവരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്ത്‌നിന്ന് പ്രതിയെ പിടികൂടിയത്.

ആളുകളില്‍നിന്ന് വാങ്ങുന്ന പണമുപയോഗിച്ച് ആഡംബര കാറുകള്‍ വാടകയ്ക്കെടുത്ത് സഞ്ചരിക്കുന്നതിനോടൊപ്പം വന്‍കിട ഹോട്ടലുകളില്‍ താമസിച്ചുമുളള ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്. ആളുകളെ കണ്ടെത്തിയശേഷം ജോലിവാഗ്ദാനം നല്‍കുന്നത് അനില്‍ബാബുവായിരുന്നു. പൂന്തുറയില്‍ മീന്‍പിടിത്തത്തിനുപോകുന്ന പൗലോസിനും സെക്രട്ടേറിയേറ്റില്‍ ജോലിവാഗ്ദാനം നല്‍കിയിരുന്നു. ഇയാളാണ് ആദ്യം പരാതി നല്‍കുന്നത്. കൂട്ടുപ്രതിയായ കൃഷ്ണനാണ് പണം വാങ്ങി അനില്‍ബാബുവിനെ ഏല്‍പ്പിക്കുക. കോട്ടയത്ത് കാറില്‍ സഞ്ചരിക്കവെയാണ് പ്രതി അനില്‍ബാബുവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തുവെന്ന് ഫോര്‍ട്ട് പോലീസ് അറിയിച്ചു.

Accommodation big hotels luxury cars Promise job secretariat two arrested cheating lakhs

Next TV

Related Stories
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു;  പൊലീസ് അന്വേഷണം ആരംഭിച്ചു

Jul 18, 2025 07:30 PM

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം...

Read More >>
കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

Jul 7, 2025 10:03 PM

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു, നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ...

Read More >>
'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

Jul 7, 2025 07:36 PM

'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22...

Read More >>
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

Jul 6, 2025 07:37 PM

തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

കഠിനംകുളത്ത് പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ...

Read More >>
Top Stories










Entertainment News





//Truevisionall