എന്താ രുചി ....; നാളെ മീൻ വറുക്കുമ്പോൾ ഈ രീതി ഒന്ന് പരീക്ഷിക്കൂ

എന്താ രുചി ....; നാളെ മീൻ വറുക്കുമ്പോൾ ഈ രീതി ഒന്ന് പരീക്ഷിക്കൂ
Jun 27, 2025 07:42 PM | By Susmitha Surendran

(truevisionnews.com) നാളെ മീൻ വറുക്കുമ്പോൾ ഈ രീതി ഒന്ന് പരീക്ഷിക്കൂ .. പിന്നീട് നമുക്ക് ഇതില്ലാതെ പറ്റില്ല ..

ചേരുവകൾ

മീൻ 

മുളകുപൊടി - ഒന്നര ടേബിൾസ്പൂൺ

പെരുംജീരകപ്പൊടി – അര ടേബിൾസ്പൂൺ

കുരുമുളകുപൊടി - അര ടേബിൾസ്പൂൺ

ഇഞ്ചി വെളുത്തുള്ളി അരച്ചത് - ഒരു ടേബിൾസ്പൂൺ

അരിപ്പൊടി - ഒരു ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടേബിൾസ്പൂൺ

നാരങ്ങ - അരമുറി

കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

മസാല തയാറാക്കാൻ ഒരു ബൗളിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി, അരിപ്പൊടി, ഇഞ്ചി വെളുത്തുള്ളി അരച്ചത് ,നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് മൂന്ന് ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മീൻ കഷ്ണത്തിൽ പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കാം.

ഒരു ഫ്രൈയിങ് പാൻ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. ഇതിലേക്ക് മീൻ കഷ്ണങ്ങൾ ഓരോന്നായി ഇട്ടു കൊടുക്കുക. രണ്ട് മിനിറ്റ് നേരം തീ കൂട്ടി വച്ച് അതിനു ശേഷം തീ കുറച്ച് വച്ച് ഒരു വശം നന്നായി മൂത്ത് വരുമ്പോൾ മറിച്ചിട്ടു കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കാം. നന്നായി മൂത്ത് വരുമ്പോൾ എടുക്കാം.


Try this method when frying fish tomorrow.

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










//Truevisionall