വെജ് ഓൺലി ഫാമിലീസ്.... മാംസം കഴിക്കുന്നവർക്ക് വാടകയ്ക്ക് വീട് തരില്ലെന്ന് വീട്ടുടമ, വൈറലായി യുവാവിന്റെ പോസ്റ്റ്

വെജ് ഓൺലി ഫാമിലീസ്.... മാംസം കഴിക്കുന്നവർക്ക് വാടകയ്ക്ക് വീട് തരില്ലെന്ന് വീട്ടുടമ, വൈറലായി യുവാവിന്റെ പോസ്റ്റ്
Jun 27, 2025 12:50 PM | By VIPIN P V

ചെന്നെ: ( www.truevisionnews.com ) മാംസം കഴിക്കുന്നവർക്ക് വാടകയ്ക്ക് വീട് തരില്ലെന്ന് വീട്ടുടമ. വിചിത്രമായ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ചെന്നെ സ്വദേശിയായ പ്രശാന്ത് രംഗസ്വാമി എന്ന വ്യക്തിയാണ് തനിക്ക് നേരിടേണ്ടി വന്ന ഒരു വിചിത്രമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മാംസം കഴിക്കുന്നവര്‍ക്ക് വീട് നല്‍കില്ലെന്ന് വീട്ടുടമ അദ്ദേഹത്തോട് പറഞ്ഞുവെന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കിയത്.

വെജിറ്റേറിയനായ ഫാമിലിക്ക് മാത്രമാണ് വീടു നല്‍കുക എന്നാണ് വീട്ടുടമ അദ്ദേഹത്തിന് അയച്ച മെസേജ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പ്രശാന്ത് എക്‌സില്‍ പങ്കുവെച്ചത്. ചെന്നെയില്‍ വാടകയ്ക്ക് ഫ്‌ളാറ്റുകള്‍ കണ്ടെത്തുന്നവരാണെങ്കില്‍ നോണ്‍ വെജ് കഴിക്കുന്നത് ദോഷകരമാണ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. ഭക്ഷണത്തിന്റെ പേരിലുള്ള ഇത്തരം വേര്‍തിരിവുകള്‍ക്കെതിരെ നിരവധിയാളുകളാണ് പോസ്റ്റിന് താഴെ പ്രതികരണവുമായി രംഗത്തെത്തിയത്.

ജാതിയും മതവും വരെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നും വിവിധ ഇടങ്ങളില്‍ ഇന്ത്യയില്‍ വീട് വാടയ്ക്ക് നല്‍കുന്നത്. നിരവധിയാളുകളാണ് അത്തരം അനുഭവങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ വീട്ടുടമസ്ഥരെ ന്യായികരിച്ചും പലരും അഭിപ്രായം രേഖപ്പെടുത്തി. അവരുടെ വീട്ടില്‍ ആര് താമസിക്കണമെന്ന് തീരുമാനിക്കാന്‍ വീട്ടുടമസ്ഥന് അവകാശമുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

https://x.com/itisprashanth/status/1938074113844842874

Landlord won't rent house those who eat monthl young man post goes viral

Next TV

Related Stories
അതിദാരുണം ...; അമ്മയുടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ അപകടം; ഒന്നാം ക്ലാസ് വിദ്യാർത്ഥി ടിപ്പറിടിച്ച് മരിച്ചു

Jun 27, 2025 02:45 PM

അതിദാരുണം ...; അമ്മയുടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ അപകടം; ഒന്നാം ക്ലാസ് വിദ്യാർത്ഥി ടിപ്പറിടിച്ച് മരിച്ചു

അമ്മയുടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ അപകടം; ഒന്നാം ക്ലാസ് വിദ്യാർത്ഥി ടിപ്പറിടിച്ച്...

Read More >>
നീണ്ട താടിക്ക് വിലക്ക്...! സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ താടി വെച്ച ഡോക്ടർക്ക് അഡ്മിഷൻ നിഷേധിച്ചുവെന്ന് പരാതി

Jun 27, 2025 01:40 PM

നീണ്ട താടിക്ക് വിലക്ക്...! സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ താടി വെച്ച ഡോക്ടർക്ക് അഡ്മിഷൻ നിഷേധിച്ചുവെന്ന് പരാതി

സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ താടി വെച്ച ഡോക്ടർക്ക് അഡ്മിഷൻ നിഷേധിച്ചുവെന്ന്...

Read More >>
'സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട'; ഭരണഘടനയിലെ ആമുഖം  മാറ്റണം - ആര്‍എസ്എസ്

Jun 27, 2025 12:06 PM

'സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട'; ഭരണഘടനയിലെ ആമുഖം മാറ്റണം - ആര്‍എസ്എസ്

'സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട'; ഭരണഘടനയിലെ ആമുഖം മാറ്റണം -...

Read More >>
Top Stories










Entertainment News