മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും; 883 കുടുംബങ്ങളെ ഇന്നുതന്നെ മാറ്റിപ്പാർപ്പിക്കും

മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും; 883 കുടുംബങ്ങളെ ഇന്നുതന്നെ മാറ്റിപ്പാർപ്പിക്കും
Jun 27, 2025 06:33 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും. 883 കുടുംബങ്ങളെ രാത്രി എട്ടുമണിക്ക് മുൻപ് മാറ്റി താമസിപ്പിക്കും. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

പകൽസമയത്ത് മാത്രമേ ഡാം തുറക്കാവൂ എന്ന് കലക്ടർ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. മാറ്റി താമസിക്കുന്നവർക്കായി 20ലധികം ക്യാമ്പുകൾ സജ്ജമാക്കി. ജലനിരപ്പ് ഉയർന്നതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിർദേശം നൽകിയിരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോർട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 134. 60 അടിയാണ്.

ജൂൺ മാസത്തിലെ റോൾ കർവ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയർന്നിട്ടുണ്ട്.

Mullaperiyar Dam may open tomorrow.

Next TV

Related Stories
കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

Jul 26, 2025 10:14 PM

കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ്...

Read More >>
കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

Jul 26, 2025 10:09 PM

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം...

Read More >>
 മഴ ശക്തം; വയനാട് ജില്ലയിൽ ജാഗ്രത നിർദ്ദേശം; തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു

Jul 26, 2025 10:00 PM

മഴ ശക്തം; വയനാട് ജില്ലയിൽ ജാഗ്രത നിർദ്ദേശം; തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു

ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം...

Read More >>
​ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് ഉദ്യോ​ഗസ്ഥരുടെ മൊഴി

Jul 26, 2025 09:51 PM

​ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് ഉദ്യോ​ഗസ്ഥരുടെ മൊഴി

ഗോവിന്ദച്ചാമി ജയില്‍ചാടാന്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ കുറവ് പ്രധാനകാരണമായെന്ന്...

Read More >>
കാവിലുംപാറയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ് നേതാക്കൾ

Jul 26, 2025 09:40 PM

കാവിലുംപാറയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ് നേതാക്കൾ

കാവിലുംപാറയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി കർഷക...

Read More >>
പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുന്നു; വയനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന് സംശയം, പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം

Jul 26, 2025 09:25 PM

പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുന്നു; വയനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന് സംശയം, പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം

വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തം, പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം...

Read More >>
Top Stories

//Truevisionall