ന്യൂഡല്‍ഹി: (truevisionnews.com) ഭരണഘടനയിലെ സോഷ്യലിസം ,മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആർഎസ്എസ്. സംഘടനാ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയാണ് ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. അംബേദ്കർ വിഭാവനം ചെയ്ത ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഉണ്ടായിരുന്നില്ലെന്നും ദത്താത്രേയ ഹൊസബൊല്ല പറഞ്ഞു.
ഡൽഹിയിൽ നടന്ന പരിപാടിയിലായിരുന്നു ദത്തായേത്ര ഇക്കാര്യം ആവശ്യപ്പെട്ടത്. 50 വർഷം മുമ്പ് ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ കോൺഗ്രസ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ കാലത്താണ് കോണ്‍ഗ്രസ് ഈ രണ്ട് വാക്കുകളും കൂട്ടിച്ചേര്‍ത്തത്.അതുകൊണ്ട് ഈ വാക്കുകള്‍ നീക്കം ചെയ്യണമെന്നും ഹൊസബൊല്ല പറഞ്ഞു.
No more words like socialism and secularism Preamble Constitution should changed RSS
