വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കം അവസാനയാത്രയായി; കാർ മതിലിൽ ഇടിച്ച് അപകടം, പരിക്കേറ്റ നാല് വയസുകാരൻ മരിച്ചു

വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കം അവസാനയാത്രയായി; കാർ മതിലിൽ ഇടിച്ച് അപകടം, പരിക്കേറ്റ നാല് വയസുകാരൻ മരിച്ചു
Jun 27, 2025 05:17 PM | By Athira V

തിരുവല്ല ( പത്തനംതിട്ട ) : ( www.truevisionnews.com) കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരൻ മരിച്ചു. കടപ്ര പതിനൊന്നാം വാർഡിൽ അറുതനങ്കേരിൽ വീട്ടിൽ റോണിയുടെ മകൻ റാഫേൽ മാത്യു ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ കടപ്ര മണിപ്പുഴ പടിയിൽ ആയിരുന്നു അപകടം.

പിതാവ് റോണി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. നെഞ്ചിലേറ്റ ഗുരുതര പരിക്കിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഫേൽ വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെ മരിച്ചു.

മാതാപിതാക്കൾക്ക് ഒപ്പം വിദേശ രാജ്യത്തെ വിനോദ യാത്രയ്ക്ക് ശേഷം കൊച്ചിയിൽ നിന്നും ട്രെയിൻ മാർഗ്ഗം ചെങ്ങന്നൂരിലെത്തി കാറിൽ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. കടപ്ര സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Car crashes into wall four year old dies accident

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ

Jul 27, 2025 10:19 AM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ...

Read More >>
പഠിച്ച കള്ളി തന്നെ...;  റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

Jul 27, 2025 08:45 AM

പഠിച്ച കള്ളി തന്നെ...; റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

തിരുവനന്തപുരം റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Jul 27, 2025 08:04 AM

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ കേസിൽ അന്വേഷണസംഘം സഹ തടവുകാരുടെ...

Read More >>
വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 27, 2025 07:58 AM

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി...

Read More >>
Top Stories

//Truevisionall