കോഴിക്കോട് : (truevisionnews.com) എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിൻ്റെ പൊതുസമ്മേളന നഗിൽ ഉയർത്താനുള്ള കൊടിമര ജാഥക്ക് ജില്ലയിൽ ഉജ്ജ്വല വരവേൽപ്പ്.
ജില്ല അതിർത്തിയായ കായപ്പനിച്ചിയിൽ വിദ്യാർത്ഥികളും ബഹുജനങ്ങളും ചേർന്ന് സ്നേഹോഷ്മള വരവേൽപ്പ് നല്കി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, പി പി ചാത്തു, ഏരിയ സെക്രട്ടറി എ മോഹൻ ദാസ്, ജില്ല കമ്മിറ്റി അംഗം എൽ ജി ലിജീഷ് ,എസ് എഫ്ഐഐ ജില്ലാ പ്രസിഡൻ്റ് എ കെ അമൽരാജ്,എഫ്ഐഐ സംസ്ഥാന കമ്മിറ്റി അംഗം കെ സി ഫർഹാൻ, ജില്ലാ വൈസ് പ്രസിഡൻ്റ് അശ്വന്ത് ചന്ദ്ര എന്നിവർ ചേർന്ന് ജില്ലയിലേക്ക് സ്വീകരിച്ചാനയിച്ചു.
.gif)

ബേൻ്റ് വാദ്യങ്ങളും വർണ്ണ ബലൂണുകളുമായി നൂറുകണക്കിന് വിദ്യാർത്ഥികളും ബഹുജനങ്ങളും സ്വീകരണത്തിൽ പങ്കാളികളായി.
നാളെയാണ് പ്രതിനിധി സമേളനം. പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെ കെ.വി സുധിഷ് നഗറില്‍ ആണ് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാക ഉയര്‍ന്നത്.
രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ സ്മരണകളുറങ്ങുന്ന ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജിലെ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച പതാക ജാഥയും മധുരയ്ക്കടുത്ത തിരുപറണ്‍കുന്ദ്രം ത്യാഗരാജര്‍ എന്‍ജിനീയറിങ് കോളേജിലെ സോമു – സെമ്പു രക്തസാക്ഷി മെമ്മോറിയലില്‍ നിന്ന് കൊളുത്തിയ ദീപശിഖയും കൂത്തുപറമ്പിലെ കെ വി സുധീഷ് രക്തസാക്ഷി കുടീരത്തില്‍ നിന്ന് പുറപ്പെടുന്ന കൊടിമര ജാഥയും പൊതുസമ്മേളന നഗരിയില്‍ സംഗമിച്ചു.
SFI All India Conference Flag procession receives rousing reception kozhikode
