കുറ്റ്യാടി (കോഴിക്കോട് ): ( www.truevisionnews.com ) കോഴിക്കോട് നിട്ടൂരില്‍ വയോധികൻ വീട്ടില്‍ മരിച്ച നിലയില്‍. കൊയിറ്റി കുന്നുമ്മല്‍ ദാമോദര (58)നെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്തി കുറ്റ്യാടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് രണ്ട് ആഴ്ചയിലധികം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Elderly man found dead home Nittoor Kozhikode body more than two weeks old
