ദാരുണം ...; റീൽ ചിത്രീകരിക്കുന്നതിനിടെ ബെംഗളൂരു യുവതി 13-ാം നിലയിൽ നിന്നും വീണുമരിച്ചു

ദാരുണം ...; റീൽ ചിത്രീകരിക്കുന്നതിനിടെ ബെംഗളൂരു യുവതി 13-ാം നിലയിൽ നിന്നും വീണുമരിച്ചു
Jun 26, 2025 03:09 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com) റീൽ ചിത്രീകരിക്കുന്നതിനിടെ 20കാരി 13-ാം നിലയിൽ നിന്നും വീണുമരിച്ചു. നന്ദിനി എന്ന യുവതിയാണ് മരിച്ചത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് യുവതി വീണത്.

സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി പാര്‍ട്ടിക്കായി യുവതി കെട്ടിടത്തിലേക്ക് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടി നടന്നുകൊണ്ടിരിക്കെ സുഹൃത്തുക്കൾക്കിടയിൽ പ്രശ്നമുണ്ടായി. ഇതിനിടയിൽ 'സാഡ് റീൽ' ചിത്രീകരിക്കാനായി യുവതി ടെറസിലേക്ക് പോയി. ലിഫ്റ്റിനായി ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. ബിഹാർ സ്വദേശിയായ യുവതി നഗരത്തിലെ ഒരു ഷോപ്പിംഗ് മാർട്ടിൽ ജോലിക്കാരിയായിരുന്നു. സംഭവത്തിന് ശേഷം സുഹൃത്തുക്കൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും സൌത്ത് ഈസ്റ്റ് ഡിസിപി ഫാത്തിമ പറഞ്ഞു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പരപ്പന അഗ്രഹാര പൊലീസ് അന്വേഷിക്കുന്നുണ്ട്.

20 Year old woman falls her death from 13th floor filming a reel

Next TV

Related Stories
ഹിമാചലിലെ  മേഘവിസ്ഫോടനം: മരണസംഖ്യ മൂന്നായി, ഇരുപതിലധികം പേരെ കാണാതായി

Jun 26, 2025 12:33 PM

ഹിമാചലിലെ മേഘവിസ്ഫോടനം: മരണസംഖ്യ മൂന്നായി, ഇരുപതിലധികം പേരെ കാണാതായി

ഹിമാചലിലെ മേഘവിസ്ഫോടനം: മരണസംഖ്യ മൂന്നായി, ഇരുപതിലധികം പേരെ...

Read More >>
'വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല' -  സുപ്രിം കോടതി

Jun 26, 2025 10:53 AM

'വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല' - സുപ്രിം കോടതി

വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രിം കോടതി....

Read More >>
ഓൺലൈൻ ഗെയിമിങ്ങിൽ നഷ്ടം; ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് വിവരങ്ങൾ ചോർത്തിക്കൊടുത്ത നേവി ഉദ്യോഗസ്ഥൻ പിടിയിൽ

Jun 26, 2025 08:41 AM

ഓൺലൈൻ ഗെയിമിങ്ങിൽ നഷ്ടം; ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് വിവരങ്ങൾ ചോർത്തിക്കൊടുത്ത നേവി ഉദ്യോഗസ്ഥൻ പിടിയിൽ

പാകിസ്താൻ ചാരസംഘടനായ ഐഎസ്‌ഐക്ക് നിർണായക വിവരങ്ങൾ കൈമാറിയതിന് നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ...

Read More >>
ആരും കാണില്ലെന്ന് കരുതിയാണോ സ്പർശിച്ചത്? വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്

Jun 26, 2025 06:54 AM

ആരും കാണില്ലെന്ന് കരുതിയാണോ സ്പർശിച്ചത്? വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ...

Read More >>
Top Stories