'വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല' - സുപ്രിം കോടതി

'വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല' -  സുപ്രിം കോടതി
Jun 26, 2025 10:53 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രിം കോടതി. സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയ ഷർമിഷ്ഠ പനോലി കേസിന്റെ തുടർച്ചയിലാണ് കോടതിയുടെ പരാമർശം. ഷർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ ഹിന്ദുക്കൾക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്‌സിലെ പോസ്റ്റുകൾക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഷർമിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്തുവെന്ന ഖാന്റെ വാദത്തിൽ 'ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളർത്തുന്നവയാണ്' എന്ന് ബെഞ്ച് പറഞ്ഞു.

22 കാരിയായ ഷർമിഷ്ഠ പനോലിയുടെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് നിയമ വിദ്യാർഥിനിക്കെതിരെ കേസെടുത്തത്. 'തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല' ഹർജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ഷർമിഷ്ഠ പനോലിക്കെതിരെ പരാതി നൽകിയ വജാഹത്ത് ഖാൻ വിദ്വേഷ പ്രസംഗങ്ങളും അവഹേളനപരമായ പരാമർശങ്ങളും അടങ്ങിയ പോസ്റ്റുകൾ പങ്കുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ഫലമായി ഗുവാഹത്തി, ഡൽഹി എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ വജാഹത്തിനെതിരെ പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. ഹിന്ദു ദേവതകളെയും ഉത്സവങ്ങളെയും ആചാരങ്ങളെയും കുറിച്ച് അദ്ദേഹം അപമാനകരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നു.

Hate speech does not fall within ambit freedom expression Supreme Court

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

Jul 14, 2025 10:17 PM

തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം...

Read More >>
Top Stories

Entertainment News

//Truevisionall