ആരും കാണില്ലെന്ന് കരുതിയാണോ സ്പർശിച്ചത്? വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്

ആരും കാണില്ലെന്ന് കരുതിയാണോ സ്പർശിച്ചത്? വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
Jun 26, 2025 06:54 AM | By Susmitha Surendran

മുംബൈ : (truevisionnews.com) വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത പരിപാടിയുടെ വേദിക്കു സമീപം പൂണെ സിറ്റി പൊലീസിലെ ഉദ്യോഗസ്ഥയ്ക്കു നേരെയാണു ബിജെപി സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി പ്രമോദ് കോൺധ്രെ മോശം പെരുമാറ്റം നടത്തിയത്. പരിപാടിക്കിടെ പ്രമോദ് ഉദ്യോഗസ്ഥയെ സ്പർശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന പൊലീസ് സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയാണ്. പൂണെ സിറ്റിയിലെ കസ്ബ പേത്ത് പ്രദേശത്തെ ദീർഘകാല ഭാരവാഹിയായ പ്രമോദ് പൊലീസിനു നൽകിയ മൊഴിയിൽ ആരോപണങ്ങൾ നിഷേധിച്ചു. പ്രമോദിനെതിരെ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

‘‘സംഭവം പുറത്തുവന്നതിനുശേഷം ഞങ്ങൾ പ്രമോദുമായി സംസാരിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം തന്റെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും സ്വമേധയാ രാജിവച്ചിട്ടുണ്ട്. അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കും’’– ബിജെപി സിറ്റി പ്രസിഡന്റ് ധീരജ് ഘാട്ടെ പ്രസ്താവനയിൽ പറഞ്ഞു. നിതിൻ ഗഡ്കരി പങ്കെടുത്ത പരിപാടിയിൽ നിരവധി ബിജെപി പ്രവർത്തകരാണ് പങ്കെടുത്തത്.



Case filed against BJP leader sexually assaulting female police officer.

Next TV

Related Stories
ഹിമാചലിലെ  മേഘവിസ്ഫോടനം: മരണസംഖ്യ മൂന്നായി, ഇരുപതിലധികം പേരെ കാണാതായി

Jun 26, 2025 12:33 PM

ഹിമാചലിലെ മേഘവിസ്ഫോടനം: മരണസംഖ്യ മൂന്നായി, ഇരുപതിലധികം പേരെ കാണാതായി

ഹിമാചലിലെ മേഘവിസ്ഫോടനം: മരണസംഖ്യ മൂന്നായി, ഇരുപതിലധികം പേരെ...

Read More >>
'വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല' -  സുപ്രിം കോടതി

Jun 26, 2025 10:53 AM

'വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല' - സുപ്രിം കോടതി

വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രിം കോടതി....

Read More >>
ഓൺലൈൻ ഗെയിമിങ്ങിൽ നഷ്ടം; ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് വിവരങ്ങൾ ചോർത്തിക്കൊടുത്ത നേവി ഉദ്യോഗസ്ഥൻ പിടിയിൽ

Jun 26, 2025 08:41 AM

ഓൺലൈൻ ഗെയിമിങ്ങിൽ നഷ്ടം; ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് വിവരങ്ങൾ ചോർത്തിക്കൊടുത്ത നേവി ഉദ്യോഗസ്ഥൻ പിടിയിൽ

പാകിസ്താൻ ചാരസംഘടനായ ഐഎസ്‌ഐക്ക് നിർണായക വിവരങ്ങൾ കൈമാറിയതിന് നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ...

Read More >>
ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു, നിരവധിപേരെ കാണാതായി

Jun 26, 2025 06:14 AM

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു, നിരവധിപേരെ കാണാതായി

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു....

Read More >>
Top Stories