കോഴിക്കോട് : ( www.truevisionnews.com ) സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ലാസ്യ ലയ താളം നൽകി ആസ്വാദകരിൽ വേറിട്ട നൃത്തരൂപങ്ങൾക്ക് നേതൃത്വം നൽകിയ ലിസി മുരളീധരൻ ജീവിതം ലഹരിയെന്ന സന്ദേശവുമായി "അരുത് യുവത്വമേ !" എന്ന നൃത്തപരിപാടികൾ മുഖ്യമന്ത്രിയുടെ വേദിയിൽ അവതരിപ്പിക്കും.
.gif)

വിദേശ രാജ്യങ്ങളിലടക്കം നിരവധി വേദികളിൽ വൈവിധ്യമാർന്ന നൃത്തപരിപാടികൾ അവതരിപ്പിച്ച് വരികയാണ് ലിസി മുരളീധരൻ എന്ന നർത്തകി. നൂതനമായ പരിക്ഷണങ്ങൾ തേടിയുള്ള ലിസിയുടെ യാത്രയിൽ പിറന്നത് സാമൂഹിക പ്രസക്തിയുള്ള ഒട്ടേറെ നൃത്തരൂപങ്ങളാണ്. ഏറ്റവും ഒടുവിലായി ലഹരിക്കെതിരെ "അരുത് യുവത്വമേ " എന്ന നൃത്ത പരിപാടി അരങ്ങിലെത്തിക്കുയാണ് നർത്തകി ലിസി മുരളിധരനും സംഘവും.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് ഈ മാസം 30 ന് വൈകീട്ട് 7 മണിക്ക് വടകര നഗരസഭയുടെ ഓഫിസ് കം ഷോപ്പിങ്ങ് കോംപ്ലക്സിന്റെ ഉദ്ഘാടന വേദിയിൽ പരിപാടി അരങ്ങേറ്റം കുറിക്കും. സമൂഹത്തിൽ ലഹരിയുടെ സ്വാധീനം അപകടകരമാം വിധം വർധിച്ചു വരികയാണ്. പെയ്തു തീരാത്ത രാസലഹരിയുടെ വിഷമഴയിൽ പുകച്ചുരുളായി തീരുന്ന കൗമാരം വിദ്യാലയങ്ങളിലും കലാലയങ്ങളിലും കടന്ന് കൂടുന്ന ചങ്ങാത്തത്തിന്റെ ചതിക്കുഴികൾ.
സൗഹൃദം നടിച്ച് ഇനി ഒരിക്കലും തിരിച്ചു വരാൻ സാധിക്കാത്ത വെളിച്ചം കയറാത്ത ഇരുണ്ട ഇടനാഴികളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന അദൃശ്യമായ നീരാളികൈകൾ. നഗര ഗ്രാമ വ്യത്യാസമില്ലാതെ കുട്ടികൾ മുതൽ യുവാക്കൾ വരെ അതിന്ന് അടിമപ്പെടുകയാണ്. ഇതിനെതിരെ ശബ്ദിക്കേണ്ടത് തന്റെ കൂടി കടമയാണെന്ന് മനസ്സിലാക്കിയ ലിസി 30 ഓളം യുവ കലാകാരൻ ന്മാരെ അണിനിരത്തി ജീവിതം ലഹരിയെന്ന സന്ദേശത്തോടു കൂടിയാണ് തുടക്കമിടുന്നത്.
ഇതിന്റെ രചനയും, സംവിധാനവും അവതരണവും ലിസി മുരളീധരൻ തന്നെ. വരുംവരായ്കയെക്കുറിച്ചുള്ള വ്യാകുലതയും ഭയചിത്തരായി നില്ക്കുന്ന രക്ഷിതാക്കൾക്കുള്ള ഓർമ്മപ്പെടുത്തലും ഒപ്പം മറ്റ് നിയമ വശങ്ങളും കൃത്യമായി ഈ ന് നൃത്താവതരണത്തിലൂടെ കടന്നുപോകുന്നു.
കൂടപ്പിറപ്പിനെ പോലും തിരിച്ചറിയാൻ പറ്റാത്ത യുവത്വം. ഇന്നിന്റെ ചെയ്തികളിൽ നിന്നും നാളെ ഉരുത്തിരിയുന്ന ദുരന്തമുഖങ്ങൾക്ക് വെളിച്ചം പകരാനുളളതാണ് ഈ ന്യത്ത വിസ്മയം. കല സമൂഹത്തിനുള്ള ഓർമ്മപ്പെടുത്തലാവണം. വിലപ്പെട്ട പാഠങ്ങൾ നല്കാൻ ഓരോ കലാകാരൻന്മാർക്ക് കഴിയണമെന്ന് ലിസി മുരളീധരൻ പറയുന്നു.
Lissy Muraleedharan Aruth Yuvatvame on the Chief Minister stage message that life is an addiction
