മേപ്പാടി : (truevisionnews.com) ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ പുഴയിൽ ഉണ്ടായ കനത്ത ഒഴുക്കിൽ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിന്റെ തൂണുകൾക്കു താഴെനിന്നാണ് മണ്ണൊലിച്ചുപോയത്. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാൻ സംരക്ഷണഭിത്തിക്കുള്ളിൽ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. പുന്നപ്പുഴയിൽ കുത്തൊഴുക്കുണ്ടെങ്കിലും ഇന്നലത്തേക്കാൾ ജലനിരപ്പ് കുറവാണ്.
.gif)

കല്ലൂർപുഴ കരകവിഞ്ഞു. ഇതിനു സമീപത്തെ ഉന്നതിയിൽ താമസിക്കുന്ന കുടുംബങ്ങളെ ക്യാംപിലേക്കു മാറ്റി. മഴ കനക്കുകയാണെങ്കിൽ പ്രദേശത്തെ മറ്റു കുടുംബങ്ങളെക്കൂടി ക്യാംപിലേക്കു മാറ്റും.
Bailey Bridge temporarily closed wayanad
