പാലക്കാട് : (truevisionnews.com) ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ശ്രീക്യഷ്ണപുരം പൂളക്കല്‍ വീട്ടില്‍ അനീഷിന്റെ മകന്‍ അനിരുദ്ധാണ് മരിച്ചത്. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.
അതേസമയം പാലക്കാട് തച്ചനാട്ടുകര 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ഒന്‍പതാം ക്ലാസുകാരി ആശിര്‍നന്ദ തൂങ്ങി മരിക്കാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
.gif)

മാര്‍ക്ക് കുറഞ്ഞപ്പോള്‍ ക്ലാസ് മാറ്റിയിരുത്തി. ഇതില്‍ ആശിര്‍നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിനെതിരാണ് ആരോപണം. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആശിര്‍നന്ദ.
Palakkad Plus Two student commits suicide
