കാണാനില്ല, പിന്നാലെ വീട്ടുകാർ അറിഞ്ഞത് മരണവാർത്ത; മലയാളി നഴ്സിങ് വിദ്യാർത്ഥി ജർമനിയിൽ മരിച്ചു

കാണാനില്ല, പിന്നാലെ വീട്ടുകാർ അറിഞ്ഞത് മരണവാർത്ത; മലയാളി നഴ്സിങ് വിദ്യാർത്ഥി ജർമനിയിൽ മരിച്ചു
Jun 26, 2025 11:48 AM | By VIPIN P V

ഏറ്റുമാനൂർ: ( www.truevisionnews.com ) കാണക്കാരി കാട്ടാത്തിയിൽ റോയിയുടെ മകൻ അമലാണ് (22) ജർമനിയിൽ ആത്മഹത്യ ചെയ്തെന്ന് ഏറ്റുമാനൂർ പൊലീസിന് സന്ദേശം ലഭിച്ചു. നഴ്സിങ് പഠനത്തിനായി എട്ടുമാസം മുമ്പാണ് അമൽ ജർമനിയിലേക്ക് പോയത്. ഞായറാഴ്ച ഉച്ചക്കും വൈകീട്ടും അമൽ വീട്ടിലേക്ക് വിളിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ അമലിനെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാർക്ക് ലഭിച്ചത്.

​തിങ്കളാഴ്ച രാത്രി മരിച്ചെന്ന വാർത്ത പിന്നാലെ വീട്ടുകാർക്ക് ലഭിച്ചു. ഏജൻസിയെയും കോളളജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടുകാർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേരള പൊലീസ് ജർമൻ പൊലീസിൽ അന്വേഷിച്ചപ്പോഴാണ് അത്മഹത്യ ചെയ്തത വിവരം ലഭിച്ചത്.

തുടർ നടപടികൾ സ്വീകരിച്ച് വരുകയാണെന്നും ജർമൻ പൊലീസ് അറിയിച്ചു. വീട്ടുകാർ മലയാളി കൂട്ടായ്മയായും ഏജന്റുമായും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. മാതാവ്: ബിന്ദു. സഹോദരി: ആൻസ് റോയി.

malayali student dies germany

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories










Entertainment News





//Truevisionall