ജീവിത പങ്കാളിയെ തേടിയത് വിനയായി...; മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകിയ വയോധികന് നഷ്ടമായത് ലക്ഷങ്ങൾ!

ജീവിത പങ്കാളിയെ തേടിയത് വിനയായി...; മാട്രിമോണിയൽ സൈറ്റിൽ  പരസ്യം നൽകിയ വയോധികന് നഷ്ടമായത് ലക്ഷങ്ങൾ!
Jun 22, 2025 04:49 PM | By Susmitha Surendran

പൂനെ: (truevisionnews.com) ജീവിത പങ്കാളിയെ അന്വേഷിച്ച് പരസ്യം നൽകിയ വയോധികന് നഷ്ടമായത് പതിനൊന്ന് ലക്ഷം രൂപ. പൂനെ ബിംബെവാഡി സ്വദേശിയായ 85കാരനാണ് മാട്രിമോണിയൽ സൈറ്റ് വഴി തട്ടിപ്പിന് ഇരയായത്. പ്രാദേശിക പത്രത്തിൽ കണ്ട പരസ്യത്തിൽ താൽപര്യം തോന്നിയാണ് ഇയാൾ പങ്കാളിക്കായി അന്വേഷണം ആരംഭിച്ചത്.

രജിസ്ട്രേഷന്‍റെ പേരിലാണ് തട്ടിപ്പ് തുടങ്ങിയത്. രജിസ്ട്രേഷന് ശേഷം പെൺകുട്ടിയുടെ വിവരങ്ങൾ കൈമാറി. തുടർന്ന് അദ്ദേഹം പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടുകയും വളരെ പെട്ടെന്ന് തന്നെ യുവതി വയോധികന്‍റെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. പലപ്പോഴായി ഇയാളിൽ നിന്ന് യുവതി പണം വാങ്ങി.

സാമ്പത്തികമായി പിന്നിലാണെന്ന യുവതിയുടെ വാദത്തിൽ വിശ്വസിച്ചാണ് പണം നൽകിയത്. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ യുവതി പലപ്പോഴായി ഒഴിഞ്ഞ് മാറുന്ന സാഹചര്യം ഉണ്ടായി. യുവതി കൂടുതൽ പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെ സംശയം തോന്നിയ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഏപ്രിൽ 18നും ജൂൺ 6നും ഇടയിലാണ് സംഭവം നടന്നത്. ഭാരതീയ ന്യായ സംഹിത ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 319(2), 318(4), ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട് എന്നിവ പ്രകാരം യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് പതിനൊന്ന് വർഷത്തോളമായി ഒറ്റക്ക് താമസിക്കുകയാണ് ഇയാൾ.

Elderly man loses lakhs after placing ad matrimonial site

Next TV

Related Stories
'പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്'; കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി

Jul 31, 2025 09:49 AM

'പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്'; കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി

കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ

Jul 31, 2025 07:56 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ

ഛത്തീസ്​ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത്...

Read More >>
ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്  അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

Jul 30, 2025 02:26 PM

ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

മഹാരാഷ്ട്രയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട്...

Read More >>
കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

Jul 30, 2025 01:24 PM

കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി ...

Read More >>
'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

Jul 30, 2025 12:30 PM

'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന്...

Read More >>
Top Stories

//Truevisionall