മദ്യകടത്ത് പിടികൂടുന്നതിനിടെ ആക്രമണം; നാദാപുരം എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്, കേസെടുത്ത് കുറ്റ്യാടി പോലീസ്

മദ്യകടത്ത് പിടികൂടുന്നതിനിടെ ആക്രമണം; നാദാപുരം എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്, കേസെടുത്ത് കുറ്റ്യാടി പോലീസ്
Jun 22, 2025 04:36 PM | By Jain Rosviya

കോഴിക്കോട്:(truevisionnews.com) മദ്യക്കടത്ത് പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ അക്രമം. നാദാപുരം എക്സൈസ് ഓഫീസിലെ സിഇഒ പി.പി.ശ്രീജേഷിനെയാണ് ആക്രമിച്ചത്. നരിപ്പറ്റ സ്വദേശി മീത്തലെ പുത്തൻ പുരയിൽ സുരേഷിനെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.

പാതിരപ്പറ്റ മീത്തലെ വയലിലിൽ സുരേഷിന്റെ ഓട്ടോ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ഇയാൾ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോ ഇടിച്ച് പരിക്കേൽപിക്കുകയായിരുന്നു. നെറ്റിക്കുൾപ്പെടെ പരിക്കേറ്റ ശ്രീജേഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി ഓടിരക്ഷപ്പെട്ടു. ഓട്ടോയും പതിനൊന്ന് ലിറ്റർ വിദേശ മദ്യവും അധികൃതർ പിടികൂടി. ഡ്യൂട്ടി തടസ്സപ്പെടുത്തൽ, അപകടപ്പെടുത്താൻ ശ്രമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

Attack while arresting liquor smugglers Nadapuram excise officer injured Kuttiadi police registers case

Next TV

Related Stories
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്

Jul 26, 2025 07:04 PM

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് എല്ലാ ജനറൽ സീറ്റും യുഡിഎസ്എഫിന്...

Read More >>
മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്

Jul 21, 2025 06:38 AM

മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്

മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ...

Read More >>
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
Top Stories

Entertainment News

//Truevisionall