കോഴിക്കോട് :( www.truevisionnews.com ) വടകര -മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മാഹി കനാലിൽ തോടന്നൂർ കവുന്തൻ നടപാലത്തിനടുത്താണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് . ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം അഴുകിയ നിലയിലാണ്. മുഖം വ്യക്തമല്ല, നൈറ്റിയാണ് വേഷം. തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിട്ടുണ്ട്. വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട് . മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു സംഭവത്തിൽ എറണാകുളം വൈപ്പിനിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. എളംകുന്നപ്പുഴ സ്വദേശികളായ സുധാകരൻ(75), ഭാര്യ ജിജി ഭായി (70) എന്നിവരാണ് മരിച്ചത്. വൈദ്യുതി വയർ സുധാകരന്റെ കാലിൽ ചുറ്റിയ ശേഷം പ്ലഗിന്റെ സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു. ഭർത്താവിന്റെ ദേഹത്ത് കിടക്കുന്ന നിലയിലായിരുന്നു ജിജിയുടെ മൃതദേഹം.
.gif)

രണ്ട് ദിവസം മുൻപാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വീടിന്റെ വാതിൽ കയർ ഉപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു. വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.
Unidentified body of woman found in Vadakara-Mahi canal
