സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണം -അഡ്വ. പി സതീദേവി

സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണം -അഡ്വ. പി സതീദേവി
Jun 21, 2025 10:23 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്ന് കേരള വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. കോഴിക്കോട് എലത്തൂരില്‍ വനിതാ കമീഷന്‍ സംഘടിപ്പിച്ച തീരദേശ ക്യാമ്പിന്റെ ഭാഗമായ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സാങ്കേതികമായും സാമൂഹികമായും നാം ഏറെ വളര്‍ന്നുവെന്ന് പറയുമ്പോഴും സമൂഹത്തിന്റെ പൊതുബോധ മണ്ഡലത്തില്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് സമീപകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് വികലമായ മനസ്സ് കൊണ്ടുനടക്കുന്നവര്‍ സമൂഹത്തില്‍ ഉള്ളതുകൊണ്ടാണ്. അവിടെ തിരുത്തുണ്ടാകുന്നതിന് തുടര്‍ച്ചയായ ഇടപെടലുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കണമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

സേതു സീതാറാം എഎല്‍പി സ്‌കൂളില്‍ നടന്ന സെമിനാറില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സാഫ് പദ്ധതികളെക്കുറിച്ച് കോഴിക്കോട് ഫിഷറീസ് ഓഫീസര്‍ ടി അനുരാഗും തീരദേശ മേഖലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കോഴിക്കോട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി കെ ആതിരയും ക്ലാസെടുത്തു.

വനിതാ കമീഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍ ജയശ്രീ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ കമീഷന്‍ മെമ്പര്‍ സെക്രട്ടറി വൈ ബി ബീന സ്വാഗതവും പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ നന്ദിയും പറഞ്ഞു.

ക്യാമ്പിന്റെ രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ എട്ടിന് ഗൃഹസന്ദര്‍ശനവും നടന്നു. എലത്തൂര്‍ തീരദേശ മേഖലയില്‍ ഒറ്റക്ക് കഴിയുന്നവരും കിടപ്പുരോഗികള്‍ ഉള്ളതുമായ സ്ത്രീകളുടെ ഭവനങ്ങളാണ് കമീഷന്‍ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്. ജനപ്രതിനിധികള്‍, വനിതാ കമീഷന്‍ ഉദ്യോഗസ്ഥര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. ആദ്യദിനമായ 20ന് തീരദേശ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ഏകോപനയോഗം ചേര്‍ന്നിരുന്നു.

Women should find more time come out into society Adv. P Satidevi

Next TV

Related Stories
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
കോഴിക്കോട് കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

Jul 6, 2025 12:45 PM

കോഴിക്കോട് കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

മലപ്പുറം അതിർത്തിയിലെ കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ഉഴിച്ചിൽ ഗുരിക്കൾക്ക് അത്ഭുത രക്ഷ

Jul 6, 2025 10:36 AM

കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ഉഴിച്ചിൽ ഗുരിക്കൾക്ക് അത്ഭുത രക്ഷ

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന്...

Read More >>
സമാന്തര  സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

Jul 4, 2025 03:40 PM

സമാന്തര സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ്...

Read More >>
സ്വർണം കണ്ട് കണ്ണ് മഞ്ഞളിപ്പിച്ചില്ല, കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ സ്വർണം പൊലീസിനെ ഏൽപിച്ച് യുവാക്കള്‍, ഉടമയ്‌ക്കു കൈമാറി

Jul 4, 2025 10:25 AM

സ്വർണം കണ്ട് കണ്ണ് മഞ്ഞളിപ്പിച്ചില്ല, കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ സ്വർണം പൊലീസിനെ ഏൽപിച്ച് യുവാക്കള്‍, ഉടമയ്‌ക്കു കൈമാറി

കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ നാലേമുക്കാല്‍ പവന്‍ പാദസരം തിരിച്ചേല്‍പ്പിച്ച്...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}