ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം
Jul 30, 2025 03:41 PM | By Athira V

കോഴിക്കോട് : (www.truevisionnews.com) തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിലെ സ്വകര്യ ബസിൽ വിദ്യാർത്ഥി യാത്രാ പാസിനെ ചൊല്ലിയുള്ള തർക്കവും തുടർന്ന് കണ്ടക്ടർക്ക് മർദ്ദന മേൽക്കുകയും ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ. ബസ്കണ്ടക്ടറായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്.

ഇതിനിടെ ബസിൽ കയറി കണ്ടക്ടറെ അക്രമിച്ചത് ക്രിമിനൽ സംഘങ്ങളാണെന്ന് ആരോപണം. ബസിൽ വെച്ച് മോശം അനുഭവം ഉണ്ടായതായുള്ള വിദ്യാർത്ഥിനിയുടെ ആരോപണം നേരിടാൻ ബസിലെ സിസിടിവി ദൃശ്യം പുറത്തുവിട്ട് ഒരു വിഭാഗം. എന്നാൽ യുവ കണ്ടക്ടറിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായ നിരവധി പെൺകുട്ടികളും രംഗത്ത് വന്നിട്ടുണ്ട്.

കണ്ടക്ടർ ഇതിനുമുൻപും നിരവധി തവണമോശമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നും മർദ്ദനമേറ്റത് നന്നായിയെന്നും വിദ്യാർത്ഥിനികളുടെ ഓഡിയോ സന്ദേശം. പാസ് കാണിച്ച് നൽകുന്ന യൂണിഫോം ധരിച്ച കുട്ടികളെ പോലും ബസ് ജീവനക്കാർ ഇൻ്റർവ്യൂ നടത്തി മോശം കമൻ്റ് അടിക്കുന്നതായുള്ള പരാതിക്കിടെയാണ് സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവുമുണ്ടായത്.

കഴിഞ്ഞ ദിവസം തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് മോശം അനുഭവം ഉണ്ടായത്. ഇതിന് പിന്നാലെ വിദ്യാർത്ഥിനിയുടെ ഭർത്താവും ബന്ധുക്കളും സുഹൃത്തുക്കളും ബസിൽ കയറി കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. അക്രമത്തിൻ്റെ ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്. കണ്ടക്ടറെ ന്യായീകരിച്ച് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് നിരവധി പെൺകുട്ടികൾ കണ്ടക്ടറിൽ നിന്നും മുൻപും ഇത്തരത്തിൽ മോശമായ പെരുമാറ്റം ഉണ്ടായെന്ന് തുറന്ന് പറയുന്നത്.

പെൺകുട്ടികളുടെ ഓഡിയോ സന്ദേശത്തിൽ പറയുന്നതിങ്ങനെ :

"ഈ വീഡിയോ കണ്ടപ്പോ എനിക്ക് സന്തോഷാ ആയെ.. അവന് ഇത് കിട്ടേണ്ടത് തന്നെയാ.. പെൺകുട്ടികളെ മുൻപ് കാണാത്തരീതിയിൽ ആണ് അവന്റെ പെരുമാറ്റം. ഇതല്ല ഇതിൻറെ അപ്പുറം കിട്ടിയാലേ അവൻപഠിക്കുള്ളു... തിരക്കുള്ള സമയത്ത് തിങ്ങിനിറഞ്ഞ് നിക്കുമ്പോ മാത്രേ അവൻ പാസ് ചോദിക്കുള്ളു.. അപ്പോ എങ്ങനെ എടുക്കാനാ ... ബാഗ് തുറക്കാൻപോലും തിരക്കിനിടയിൽ ആവില്ല . അപ്പോ പാസ് കണ്ടേ പറ്റൂ ... പാസ് കൊടുത്താലോ നോക്കിയ ശേഷം പുച്‌ഛഭാവത്തോടെ നോക്കും. പൈസ വാങ്ങുന്ന സമയത്ത് കയ്യിൽ മോശമായ രീതിയിൽ കൈയ്യിൽ പിടിക്കും... അഥവാ തിരക്ക് കുറഞ്ഞ് സീറ്റ് കിട്ടിയാൽ അതിൽ ഇരിക്കുമ്പോ ദേഷ്യത്തോടെ നോക്കും.. ഒരിക്കൽ അച്ഛൻ അവനെ തല്ലാൻ നോക്കിയതാ... ഞാൻ പിടിച്ച് വച്ചുകൊണ്ട് മാത്രാ അന്ന് അവനു കിട്ടാതെ ആയിപ്പോയെ.. " ഇങ്ങനെയാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്.

എന്നാൽ കണ്ടക്ടറെ മർദ്ദിച്ചത് ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സവാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. ഇവർക്ക് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്നും ആരോപണത്തിൽ പറയുന്നു.

നാദാപുരം തൂണേരി വെള്ളൂർ സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്‍റ് കൺസഷൻ നൽകിയില്ല എന്നാരോപിച്ചിരുന്നു അക്രമം. വിശ്വജിത്തും നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് ചൊക്ലി പൊലീസ് കേസെടുത്തത് . ഭാരതീയ ന്യായ സംഹിത പ്രകാരം 182 (2), 191 (2), 191 (3), 126 (2), 115 (2), 118 (1), 296 (b), 110, 190 വകുപ്പുകൾ ചുമത്തിയാണ് കേസ്. സവാദ് ഒന്നാം പ്രതിയായും, വിശ്വജിത്ത് രണ്ടാം പ്രതിയായും ആണ് കേസ്. തിരിച്ചറിയാത്ത അഞ്ച് പ്രതികൾക്കെതിരെയും കേസുണ്ട്. സംഭവത്തിനുപിന്നാലെ സോഷ്യൽമീഡിയയിൽ വ്യാപകമായി ചർച്ചകളും പോരും നടക്കുന്നുണ്ട്.

അതേസമയം വിദ്യാർത്ഥിനിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കല്ലാച്ചിയിൽ നിന്നും തൂണേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ കണ്ടക്ടർ അപമാനിച്ചു സംസാരിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് തൂണേരി സ്വദേശിനി അനഘയുടെ പരാതി.

കല്ലാച്ചിയിൽ നിന്നും ബസ്സിൽ കയറിയ വിദ്യാർഥിനിയോട് കണ്ടക്ടർ പാസ് ചോദിച്ചപ്പോൾ കാണിച്ചുകൊടുക്കുകയും എന്നാൽ അത് അംഗീകൃത പാസ് അല്ലെന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. ഭീഷണിയെ തുടർന്ന് വിദ്യാർഥിനി ടിക്കറ്റിന്റെ ഫുൾ പൈസ തരാം എന്നെ സ്റ്റോപ്പിൽ തന്നെ ഇറക്കി തരണമെന്ന് അഭ്യർത്ഥിച്ചിട്ടും അത് കൂട്ടാക്കാതെ വിഷ്ണു പല സ്റ്റോപ്പുകളിലും പിടിച്ചുതള്ളി ബസിൽ നിന്നും പുറത്തേക്ക് ചാടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അനഘ പരാതിയിൽ പറഞ്ഞു.  പെൺകുട്ടിയെ അപമാനിച്ചുവെന്ന പരാതിയിൽ 704/2025 ക്രൈം നമ്പറിൽ നാദാപുരംപോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


thottilppalam thalassery privatebus conductor attack case Many girls have come forward with allegations

Next TV

Related Stories
വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 31, 2025 09:15 AM

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ...

Read More >>
വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

Jul 31, 2025 08:33 AM

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി...

Read More >>
കോഴിക്കോട്  സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

Jul 30, 2025 11:18 PM

കോഴിക്കോട് സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ്...

Read More >>
മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jul 30, 2025 10:44 PM

മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് വടകര...

Read More >>
മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന്  25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

Jul 30, 2025 10:28 PM

മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

പന്തക്കലിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ...

Read More >>
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

Jul 30, 2025 10:01 PM

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരന്...

Read More >>
Top Stories










//Truevisionall