പാനൂർ : (truevisionnews.com) പാനൂർ പൊയിലൂരിൽ നിന്നും കാണാതായ അഭിനവ് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു പൊയിലൂർ ഗ്രാമമൊന്നാകെ. എന്നാൽ ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധത്തിൽ സുഹൃത്തുക്കളെയും, ബന്ധുക്കളെയും ഒന്നാകെ കണ്ണീരിലാഴ്ത്തി അഭിനവ് യാത്രയാവുകയായിരുന്നു.
ജൂൺ 17ന് രാവിലെ ഏഴുമണി മുതലാണ് പുല്ലായിത്തോട്താഴെ വീട്ടിൽ അഭിനവിനെ കാണാതായത്. കൊളവല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ പൊയിലൂരിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസും, നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിവരവെ പൊയിലൂരിലെ തോട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
.gif)

പുല്ലായിത്തോട്താഴെ വീട്ടിൽ അഭിനവ് പവിത്രനെ(28 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ അഭിനവ് തിരിച്ച് എത്തേണ്ട സമയമായിട്ടും വരാതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും ഒപ്പം കൂടിയ നാട്ടുകാരെയും ചേർന്ന് നടത്തിയ തിരച്ചിൽ ഒടുവിൽ വിഫലമാവുമാകയായിരുന്നു. രാവിലെ തോട്ടിൽ കണ്ടെത്തിയ മൃതദേഹം ഉച്ചയ്ക്ക് മൂന്ന് മണിയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി . വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. പൊയിലൂരിലെ താഴെ വീട്ടിൽ പവിത്രന്റെയും, അജിതയുടെയും മകനാണ് 28 കാരനായ അഭിനവ്. കാവ്യയാണ് ഭാര്യ. സഹോദരിമാർ: അനുപമ, അമയ.
Abhinav's body found dead stream Kannur cremated.
