മഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jun 19, 2025 09:53 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (2025 ജൂൺ 20) കലക്ടർ അവധി പ്രഖ്യാപിച്ചു. കിളിരൂർ എസ്.വി.ജി.പി.എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു.പി. സ്‌കൂൾ എന്നീ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ച് ഉത്തരവായത്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതേ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. ‌

Holiday educational institutions with relief camps Kottayam district tomorrow

Next TV

Related Stories
കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

Jul 16, 2025 09:48 PM

കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു, വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം...

Read More >>
അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

Jul 16, 2025 09:25 PM

അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

ഷാർജ അൽ നഹ്​ദയിൽ ആത്​മഹത്യ ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ...

Read More >>
നടുക്കുന്ന ക്രൂരത; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു

Jul 16, 2025 09:12 PM

നടുക്കുന്ന ക്രൂരത; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി...

Read More >>
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...;  അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Jul 16, 2025 09:02 PM

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...; അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ രണ്ട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു....

Read More >>
കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 16, 2025 08:55 PM

കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച അവധി...

Read More >>
Top Stories

Entertainment News

//Truevisionall