എ.ൻ. കെ.രമേശ്‌ വരിക്കോളിയുടെ 'വടക്കൻ കേരളം ചരിത്രാതീതകാലം' ഡോ. കെ. കെ. എൻ. കുറുപ്പ് പ്രകാശനം ചെയ്തു

എ.ൻ. കെ.രമേശ്‌ വരിക്കോളിയുടെ 'വടക്കൻ കേരളം ചരിത്രാതീതകാലം' ഡോ. കെ. കെ. എൻ. കുറുപ്പ് പ്രകാശനം ചെയ്തു
Jun 17, 2025 04:40 PM | By Susmitha Surendran

(truevisionnews.com) പുരാവസ്തു നരവംശ ശാസ്ത്രം ഗവേഷകൻ വരിക്കോളിയിലെ എൻ. കെ. രമേശ്‌ രചിച്ച വടക്കൻ കേരളം ചരിത്രാതീതകാലം എന്ന ഗ്രന്ഥം വിഖ്യാത ചരിത്രകാരൻ ഡോ. കെ. കെ.എൻ. കുറുപ്പ് ഗ്രന്ഥകാരന് നൽകി പ്രകാശനം ചെയ്തു.

ഭക്ഷ്യശ്രീ കർമ്മ പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് വടകര തിയോസഫിക്കൽ സൊസൈറ്റി ഹാളിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. വടക്കൻ കേരളത്തിന്റെ പ്രാചീന സംസ്‌കൃതി വെളിച്ചത്തു കൊണ്ടുവരാനുള്ള സ്തുത്യർഹമായ പ്രവർത്തനമാണ് ഈ ഗ്രന്ഥം.

വടക്കൻ കേരളത്തിന്റെ ചരിത്രാതീതകാല പഠനങ്ങളുടെ സവിശേഷമായ മാറ്റങ്ങൾ അടയാളപ്പെടുത്തിയ ഈ ഗ്രന്ഥം ചരിത്ര വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്നതാണെന്ന് ഡോ. കെ. കെ. എൻ. കുറുപ്പ് പറഞ്ഞു.കേരളം പരശുരാമ നിർമിതമല്ലെന്നും മധ്യ ഭൗമ യുഗത്തിൽ തന്നെ കേരളം സുദൃഢമായ പരിസ്ഥിതിയായിരുന്നെന്നും ഈ ഗ്രന്ഥം വ്യക്തമാക്കുന്നു.

വാണിമേൽ പുഴയോരത്തു നിന്നും രമേശ്‌ കണ്ടെത്തിയ പ്രാചീന ശിലായുഗത്തിലെ കൈക്കോടലി ഉൾപ്പെടെയുള്ള തെളിവുകൾ കേരള ചരിത്ര നിർമിതിക്ക് പ്രധാനപ്പെട്ട ഉറവിടമായിരിക്കുകയാണ്. പ്രാചീനശിലായുഗം, ചെറുശിലായുഗം, നവീനശിലായുഗം, മഹാശിലായുഗം എന്നീ സാംസ്കാരിക തുടർച്ചയുടെ അവശേഷിപ്പുകളാണ് തികച്ചും വിപരീതമായ ജീവിത സാഹചര്യങ്ങളോട് പടപൊരുതി രമേശ്‌ പുറത്തു കൊണ്ടുവന്നത്.

പ്രശസ്ത പുരാവസ്തു ഗവേഷകൻ ഡോ. പി. രാജേന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഏറെ സാഹസികത നിറഞ്ഞ കാടുകളിലൂടെയും, നദീ തടങ്ങളിലൂടെയും മാസങ്ങൾ നീണ്ടുനിന്ന ഗവേഷണത്തിന്റെ ഫലമായാണ് ശിലായുഗ തെളിവുകൾ രമേശ്‌ കണ്ടെത്തിയത്.

മഹാശിലായുഗ മനുഷ്യരുടെ ഇരുമ്പിന്റെ സംസ്ക്കര ണം, വാസ്തുവിദ്യ, മൺപത്ര നിർമ്മാണം, ചിത്രകല, തുടങ്ങിയ കരകൗശല വൈദഗ്ധ്യത്തിന്റെ തെളിവുകൾ ഈ ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നു.കുറിച്ച്യൻ, മുള്ളുക്കുറുമർ, പണിയർ, ചോലനായ് ക്കൻ, കാട്ടുനായ്ക്കൻ, അടിയാൻ, മല അരയൻ, മലവേട്ടുവൻ എന്നീ ഗോത്രവർഗക്കാരുടെ വംശീയ പുരാതത്വ പഠനം ഈ ഗ്രന്ഥത്തെ വേറിട്ടു നിർത്തുന്നു.ഉത്തരകേരളത്തിലെ മറക്കപ്പെട്ട ഈ സംസ്കാരത്തിന് ഒരു പുതുജീവൻ നൽകിയ വ്യക്തിയായ രമേശിന്റ അനർഘമായ സംഭാവനയാണ് ഈ ഗ്രന്ഥമെന്ന് ആർക്കി യോളജിസ്റ്റ് ഡോ. കെ. കെ. മുഹമ്മദ്‌ ആമുഖ പഠനത്തിൽ എഴുതുന്നു.

NKRamesh Varikoli's 'Northern Kerala Prehistory' released by Dr. KKNKurup

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

GCC News

//Truevisionall