തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം ശ്രീകാര്യത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി. ശ്രീകാര്യം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി അഭിനയയെയാണ് കാണാതായത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് രാത്രി വീട്ടുകാര്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകുന്നേരം കുട്ടിയെ കണ്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
.gif)

മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതും വിവരങ്ങൾ അറിയേണ്ടതും എങ്ങനെ?
അടുത്തുള്ള പോലീസ് സ്റ്റേഷൻ: ഒരു വ്യക്തിയെ കാണാതായാൽ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി നൽകുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. എത്രയും പെട്ടെന്ന് വിവരങ്ങൾ കൈമാറുന്നത് അന്വേഷണത്തിന് സഹായകമാകും.
കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ്: കേരള പോലീസിന്റെ വെബ്സൈറ്റിൽ (keralapolice.gov.in) കാണാതായ വ്യക്തികളുടെ വിവരങ്ങൾ ലഭ്യമാകാറുണ്ട്. "Missing Cases" എന്ന വിഭാഗത്തിൽ സംസ്ഥാനത്തെ കാണാതായവരുടെ പട്ടിക, അവർ എപ്പോൾ മുതലാണ് കാണാതായത്, ഏത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് എന്നിവ കണ്ടെത്താൻ സാധിക്കും.
എന്നാൽ, ഇത് തത്സമയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒന്നായിരിക്കില്ല. പോൽ-ആപ്പ് (POL-APP): കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ-ആപ്പിലൂടെയും പൗരന്മാർക്ക് വിവിധ സേവനങ്ങൾ ലഭ്യമാണ്. പരാതികൾ നൽകാനും വിവരങ്ങൾ അറിയാനും ഇത് സഹായിച്ചേക്കാം.
10th grader girl has been reported missing in Thiruvananthapuram sreekaryam
