കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
Jun 15, 2025 06:17 AM | By Athira V

ഉരുവച്ചാൽ (കണ്ണൂർ): ( www.truevisionnews.com ) മുലപ്പാൽ നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. രണ്ടുമാസം പ്രായമായ കരേറ്റ ചോതാരയിലെ ബൈത്തുസഫയിൽ സഫീർ അമാനിയുടെയും കെ.ആർ. ഫാത്തിബിയുടെയും മകൻ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.

ഉടനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം മെരുവമ്പായി മഖാം ഖബർസ്ഥാനിൽ ഖബറടക്കി.

സഹോദരങ്ങൾ: ആയിഷ ബത്തൂൽ, മുഹമ്മദ്‌, അഹീദ് ഫഹീം (മൂവരും നീർവേലി യു.പി സ്കൂൾ വിദ്യാർഥികൾ). സഫീർ അമാനി-ഫാത്തിബി ദമ്പതികളുടെ മൂന്നു കുട്ടികൾ നേരത്തേ മരണപ്പെട്ടിരുന്നു. അതിനിടെ ഷിബിലിയുടെ മരണം വീട്ടുകാർക്ക് തീരാനൊമ്പരമായി.

Toddler dies after getting choked breastfeeding

Next TV

Related Stories
കോഴിക്കോട്ട് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു

Jun 15, 2025 01:57 PM

കോഴിക്കോട്ട് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു

കോഴിക്കോട് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു....

Read More >>
 കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Jun 15, 2025 12:34 PM

കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ...

Read More >>
വിദ്യാർത്ഥികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തം ഇടീച്ചു; അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Jun 15, 2025 12:05 PM

വിദ്യാർത്ഥികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തം ഇടീച്ചു; അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തമിടീച്ചു...

Read More >>
Top Stories










Entertainment News