കോഴിക്കോട്: (truevisionnews.com) കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കത്തിന് സമീപം കറുത്തപറമ്പിലാണ് സംഭവം. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
നിലമ്പൂരില്‍നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം.
car Kozhikode lost control overturned roadside ditch.
