ലൈംഗിക ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമില്ല; ഭര്‍ത്താവിനെ വെട്ടിക്കൊന്ന് യുവതി

 ലൈംഗിക ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമില്ല; ഭര്‍ത്താവിനെ വെട്ടിക്കൊന്ന്  യുവതി
Jun 15, 2025 02:35 PM | By Susmitha Surendran

മുംബൈ: (truevisionnews.com) വിവാഹം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുളളില്‍ 54-കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഇരുപത്തിയേഴുകാരിയായ യുവതി. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണ ഇംഗിള്‍ എന്ന യുവതിയാണ് ഭര്‍ത്താവ് അനില്‍ തനാജി ലോഖാണ്ഡെ എന്നയാളെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ഭര്‍ത്താവുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമില്ലായിരുന്നെന്നും തന്റെ അഭിപ്രായം മാനിക്കാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി.

അനിലിന്റെ ആദ്യ ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. അനില്‍ അസുഖ ബാധിതനായതോടെയാണ് പുനര്‍വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. മെയ് പതിനേഴിനായിരുന്നു സതാര ജില്ലയിലെ വാഡി ഗ്രാമത്തില്‍ നിന്നുളള രാധികയുമായുളള വിവാഹം.

ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചിരുന്നുവെന്നും സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കടുംകൈ ചെയ്തതെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വെളളിയാഴ്ച്ചയോടെ ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

Woman kills husband not wanting sex Mumbai

Next TV

Related Stories
പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; രണ്ട് പേർ അറസ്റ്റില്‍

Jul 28, 2025 12:51 PM

പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; രണ്ട് പേർ അറസ്റ്റില്‍

സേലം ജില്ലയിൽ വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍...

Read More >>
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall